Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്റെ വീട്ടില്‍ കുടുംബ പ്രശ്നം, അടി കിട്ടിയത് മാധ്യമപ്രവർത്തകർക്ക്: മോഹന്‍ ബാബുവിനെതിരെ വന്‍ പ്രതിഷേധം

ഹൈദരാബാദ്: മാധ്യമ പ്രവർത്തകനെ ആക്രമിച്ച് മുതിർന്ന തെലുങ്ക് നടന്‍ മോഹൻ ബാബു. ചൊവ്വാഴ്ച രാത്രി ജൽപള്ളിയിലെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകനെ നടന്‍ അധിക്ഷേപിക്കുകയും മൈക്ക് പിടിച്ചുവാങ്ങി മർദ്ദിക്കുകയുമായിരുന്നു. മോഹന്‍ ബാബുവിന്റെ മകന്‍ മഞ്ജു മനോജിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു മാധ്യമപ്രവർത്തകർ വീട്ടിലെത്തിയത്.

ഒരു റിപ്പോർട്ടർ മോഹൻ ബാബുവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ ക്ഷുഭിതനായ നടൻ മൈക്ക് പിടിച്ച് മാധ്യമപ്രവർത്തകനെ ആക്രമിക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. സംഭവത്തില്‍ രചകൊണ്ടയിലെ പഹാഡിഷരീഫ് പോലീസ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

mohan-babu

മർദ്ദനത്തല്‍ മുപ്പിടി രഞ്ജിത്ത് കുമാർ എന്ന മാധ്യമപ്രവർത്തകൻ്റെ തലയ്ക്കുള്‍പ്പെടെ പരിക്കേറ്റു. ഇയാൾ ഷംഷാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തെങ്കിലും രഞ്ജിത്ത് നിരീക്ഷണത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മോഹന്‍ ബാബും മകനും തമ്മില്‍ രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനായിരുന്നു മാധ്യമപ്രവർത്തകർ വീട്ടിലേക്ക് എത്തിയത്. മർദ്ദനത്തോടൊപ്പം തന്നെ മോഹന്‍ ബാബു അസഭ്യം പറയുകയും ക്യാമറ തകർക്കാർ ശ്രമിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മുൻ എംപികൂടിയായ മോഹന്‍ ബാബുവിനെതിരെ ബി എൻ എസ് 118 (സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കൽ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മോഹൻ ബാബുവിനോട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് രചകൊണ്ട പോലീസ് കമ്മീഷണർ ജി സുധീർ ബാബു നോട്ടീസ് അയച്ചു. ആക്രമണത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച മോഹന്‍ ബാബുവിനെ ഗച്ചിബൗളിയിലെ കോണ്ടിനെൻ്റൽ ഹോസ്പിറ്റൽസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മോഹൻ ബാബുവിനെ വിദഗ്‌ധ വിദഗ്ധർ പരിശോധിച്ചതായും സമഗ്രമായ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഇടത് കണ്ണിന് താഴെ പരുക്കിനോടൊപ്പം ഉയർന്ന രക്തസമ്മർദ്ദവും വർദ്ധിച്ച ഹൃദയമിടിപ്പും അദ്ദേഹത്തിനുണ്ടെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തില്‍ മോഹന്‍ ബാബുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തി തെലങ്കാന യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് രംഗത്തെത്തി. നടൻ നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ ജൽപള്ളിയിലെ അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തി. മോഹൻ ബാബുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടി യു ഡ ബ്ല്യു ജെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+