നടന് സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍; ഞെട്ടിത്തരിച്ച് സിനിമാലോകം
നമുക്ക് മുന്നില്‍ ചിരിച്ച് കൊണ്ടിരിക്കുന്ന പലരും എത്രത്തോളം വേദനയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ആര്‍ക്കുമറിയില്ല എന്നാണ് സംവിധായകന് വെങ്കി കുടുമൂല പറയുന്നത്

ഹൈദരാബാദ്: തെലങ്ക് നടന് സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍. വിശാഖപട്ടണത്തെ വസതിയില്‍ ആണ് സുധീര്‍ വര്‍മ്മയെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. 33 കാരനായ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. സുധീര്‍ വര്‍മ്മയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് തെലുങ്ക് സിനിമാ മേഖല.
കുന്ദനപു ബൊമ്മ, സെക്കന്‍ഡ് ഹാന്‍ഡ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളില്‍ സുധീര്‍ വര്‍മ്മ ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. ഷൂട്ട് ഔട്ട് അറ്റ് അലെയര് എന്ന വെബ് സീരീസിലും അദ്ദേഹം അഭിനയിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ താരം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ജന്മനാട്ടില് ജീവിതം അവസാനിപ്പിക്കാന്‍ സുധീര്‍ വര്‍മ്മ തീരുമാനിച്ചു എന്നാണ് കുടുംബവൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. സിനിമയില്‍ ഭേദപ്പെട്ട കഥാപാത്രം ലഭിക്കാന്‍ സുധീര്‍ വര്‍മ്മ ഏറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു എന്നും ഇയാള്‍ പറയുന്നു.
സുധീര്‍ വര്‍മ്മയുടെ സംസ്കാരം ഇന്ന് വിശാഖപട്ടണത്ത് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുധീര്‍ വര്‍മ്മയുടെ വേര്‍പാടില്‍ നിരവധി പേര് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തി. സുധീര്‍ വര്മ്മയടൊപ്പം കുണ്ടനപ്പു ബൊമ്മയില്‍ അഭിനയിച്ച നടന് സുധാകര്‍ കോമകുല ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ടാണ് ആദരാഞ്ജലി നേര്‍ന്നത്.
സുധീര്‍ വളരെ ഊഷ്മളനായ ചെറുപ്പക്കാരനായിരുന്നു എന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് നല്ല അനുഭവമായിരുന്നു എന്നും സുധാകര്‍ കോമകുല പറഞ്ഞു. സുധീര്‍ വര്‍മ്മ ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാനാവുന്നില്ല എന്നും സുധാകര്‍ കോമകുല പറഞ്ഞു.
സംവിധായകന് വെങ്കി കുടുമൂലയും സുധീര്‍ വര്‍മ്മക്ക് ആദരാഞ്ജലി നേര്‍ന്ന് രംഗത്തെത്തി. പുഞ്ചിരിയോടെ നമുക്ക് മുന്നില്‍ കാണപ്പെടുന്നവരെല്ലാം വലിയ വേദന മറച്ച് നില്‍ക്കുന്നവരായിരിക്കും. മറ്റുള്ളവര്‍ ഏത് അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത് എന്ന് നമുക്കറിയില്ല. ദയവായി എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറൂ എന്നാണ് വെങ്കി കുടുമൂല ട്വീറ്റ് ചെയ്തത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications