തെലുങ്ക് നടന്‍ ഉദയ് കിരണ്‍ തൂങ്ങിമരിച്ചു
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തു. 33 വയസ്സായിരുന്നു. ശ്രീനഗറിലെ സ്വന്തം വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ താരം വീട്ടില്‍ തനിച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് നിന്ന് പോലീസിന് ആത്മഹത്യാക്കുറിപ്പോ മറ്റ് സന്ദേശങ്ങളോ ലഭിച്ചിട്ടില്ല.
ശ്രീനഗര്‍ കോളനിയിലെ വീട്ടിലാണ് 33 കാരനായ ഉദയ് കിരണിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ജയ് ശ്രീറാമാണ് ഉദയ് കിരണിന്റെ അവസാനത്തെ ചിത്രം. ദില്‍ കബഡിയും പേരിടാത്ത മറ്റൊരു ചിത്രവും ഉദയ് കിരണിന്റെതായി ഒരുങ്ങുന്നുണ്ടായിരുന്നു.
വിഷിദയാണ് ഭാര്യ. 2012 ഒക്ടോബറിലാണ് ഉദയ് കിരണ്‍ വിഷിദയെ വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളല്ല താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2003 ല്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകളായ സുഷ്മിതയുമായി ഉദയ് കിരണിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വിവാഹം നടന്നില്ല.
ഉദയ് കിരണിന്റെ ആദ്യത്തെ മൂന്ന് ചിത്രങ്ങളായ ചിത്രം, നുവ്വു നീനു, മനസന്ത നുവ്വേ എന്നിവ തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു. കമലഹാസന് ശേഷം ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടുന്ന പ്രായം കുറഞ്ഞ നടന്‍ കൂടിയാണ് ഉദയ് കിരണ്‍. നുവ്വു നീനു എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലാണ് മികച്ച തെലുങ്ക് നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉദയ് കിരണിന് ലഭിച്ചത്. കിരണിന്റെ ആദ്യ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് തേജയാണ്.

ആശുപത്രിയില്‍
തെലുങ്ക് സിനിമാതാരം ഉദയ് കിരണിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

ഭാര്യയ്‌ക്കൊപ്പം
ഭാര്യ വിഷിദയ്‌ക്കൊപ്പം ഉദ്യ കിരണ്‍

ഞെട്ടിച്ച മരണം
തെലുങ്ക് സിനിമാരംഗത്തെയും ആരാധകരെയും ഞെട്ടിച്ച മരണമായി കിരണിന്റേത്

ജനക്കൂട്ടം
ആശുപത്രിയില്‍ വിവരമറിയാനായി തടിച്ചുകൂടിയ ആരാധകരും മാധ്യമപ്രവര്‍ത്തകരും

ശ്രീകാന്ത്
നടന്‍ ശ്രീകാന്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു, ആശുപത്രി പരിസരത്ത് നിന്നുള്ള ദൃശ്യം.

ഉദയ് കിരണ്‍
തെലുങ്കിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായിരുന്നു 33കാരനായ ഉദയ് കിരണ്‍

ഫിലിംഫെയര്‍ അവാര്‍ഡ്
നുവ്വു നീനു എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ല്‍ മികച്ച തെലുങ്ക് നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉദയ് കിരണിന് ലഭിച്ചിരുന്നു












Click it and Unblock the Notifications