ഒളിവില്‍ പോയ സിനിമാനടി ബെംഗളൂരുവില്‍ അറസ്റ്റില്‍
ബെംഗളൂരു: ചന്ദനം കള്ളക്കടത്ത് കേസില്‍ കണ്ണിയായ തെലുങ്ക് നടി നീതു അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ വെച്ചാണ് നീതുവിനെ കര്‍ണൂല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നിട്ട് കുറച്ച് ദിവസങ്ങളായി. പക്ഷേ പോലീസ് ഈ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി ഒളിവിലായിരുന്നു നീതു.
നീതുവിനെതിരെ കര്‍ണൂല്‍ ജില്ലയിലെ രുദ്രാവരം പോലീസാണ് കേസെടുത്തത്. കള്ളക്കടത്തിലെ പണം നീതുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നീതു അഗര്‍വാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. നീതു അഗര്‍വാളിന് വേണ്ടി ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു പോലീസ്.

സിനിമാ നിര്‍മാതാവ് മസ്താന്‍ വാലിയുടെ ചന്ദനം കള്ളക്കടത്ത് സംഘവുമായി നീതു അഗര്‍വാളിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്താന്‍ വാലി 35 ലക്ഷം രൂപയുടെ ഒരു ഫ്ളാറ്റ് സ്വന്തമായി കൊടുത്തിരുന്നു. 2013 ലാണ് പ്രേമ പ്രണയം എന്ന ചിത്രത്തിലൂടെ നീതു അഗര്‍വാള്‍ തെലുങ്ക് സിനിമാ രംഗത്തെത്തിയത്. മസ്താന്‍ വാലിയാണ് ഈ ചിത്രം നിര്‍മിച്ചത്.












Click it and Unblock the Notifications