Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ ലോകത്തെ വിറപ്പിച്ച് നടി ശ്രീ റെഡ്ഢി വീണ്ടും.. യുവതാരം നാനിക്കെതിരെ ലൈംഗികാരോപണം!

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ അടിമുടി വിറപ്പിച്ച് കൊണ്ടാണ് പ്രമുഖര്‍ക്കെതിരെ നടി ശ്രീ റെഡ്ഢി ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് നടി രകുല്‍ പ്രീത് പറഞ്ഞതിനെ ചോദ്യം ചെയ്ത് ശ്രീ റെഡ്ഢി രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.

ടോളിവുഡിലെ മുതിര്‍ന്ന നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചുവെന്ന് ശ്രീ റെഡ്ഢി ആരോപിച്ചു. സംവിധായകന്‍ ശേഖര്‍ കമ്മുല, അല്ലു അര്‍ജുന്‍, ഗായകന്‍ ശ്രീറാം റെഡ്ഡി എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. ഏറ്റവും ഒടുവിലായി യുവനടന്‍ നാനിക്കെതിരെയാണ് ശ്രീ റെഡ്ഢി രംഗത്ത് വന്നിരിക്കുന്നത്.

നാനിക്കെതിരെ നടി

നാനിക്കെതിരെ നടി

എസ്എസ് രാജമൗലിയുടെ ഈഗയിലൂടെയും സായി പല്ലവിയുടെ നായകനായി മിഡില്‍ ക്ലാസ്സ് അബ്ബായിയിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നായകനാണ് നാനി. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വഴി ശ്രീ റെഡ്ഢി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നാനി സിനിമയില്‍ എന്നത് പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും വളരെ സ്വാഭാവികമായി അഭിനയിക്കുകയാണ് എന്ന് ശ്രീ റെഡ്ഢി പറയുന്നു. അത് നാനിയുടെ മുഖംമൂടിയാണ്.

നാനിയുടേത് നാടകം

നാനിയുടേത് നാടകം

ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട് എന്ന് നാനി ആവര്‍ത്തിക്കുന്ന ആളുകളെ കയ്യിലെടുക്കുന്നതിന് വേണ്ടി മാത്രമാണെന്ന് ശ്രീ റെഡ്ഢി പറയുന്നു. അതിഗംഭീരമായ നാടകമാണ് നാനി പൊതുജനത്തിന് മുന്നില്‍ നടത്തുന്നത്. നാനിയെ വെച്ച് നോക്കുമ്പോള്‍ തെലുങ്കിലെ മറ്റ് സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് നല്ലതെന്ന് നടി പറയുന്നു. കാരണം അവര്‍ക്ക് മാതാപിതാക്കളുടേയും പാരമ്പര്യത്തിന്റെയും പിന്തുണയുണ്ട്.

അവരെ നോക്കി പഠിക്കൂ

അവരെ നോക്കി പഠിക്കൂ

അതുകൊണ്ട് തന്നെ അവരുടെ സ്വഭാവവും നല്ലതായിരിക്കുമെന്ന് ശ്രീ റെഡ്ഢി പറയുന്നു. തെലുങ്കിലെ യുവനടന്മാരായ രാം ചരണിനേയും മഹേഷ് ബാബുവിനേയും ജൂനിയര്‍ എന്‍ടിആറിനേയും നോക്കി പഠിക്കാനും ശ്രീ റെഡ്ഢി നാനിയോട് ആവശ്യപ്പെടുന്നു. ഈ താരങ്ങള്‍ക്ക് ആരോടും അസൂയ ഇല്ല. നാനിക്ക് യുവസംവിധായകരോട് പുച്ഛമാണെന്നും ആരോടും വിനയം ഇല്ലെന്നും ശ്രീ റെഡ്ഢി തുറന്നടിക്കുന്നു. അതിന് ശേഷമാണ് നടി നാനിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത്.

ലൈംഗികമായി ചൂഷണം ചെയ്തു

ലൈംഗികമായി ചൂഷണം ചെയ്തു

നാനി ലൈംഗികമായി ചൂഷണം ചെയ്ത പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ് എന്ന് നടി പറയുന്നു. ദൈവം എപ്പോഴും നീതിയുടെ ഭാഗത്താണെന്നും എത്ര സമയമെടുത്താലും നാനി ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും ശ്രീ റെഡ്ഢി പറയുന്നു. നടിയുടെ ആരോപണത്തോട് നാനി പ്രതികരിച്ചിട്ടില്ല. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ശ്രീ റെഡ്ഢി വസ്ത്രമുരിഞ്ഞ് റോഡില്‍ നടത്തിയ പ്രതിഷേധം ശ്രദ്ധ നേടിയിരുന്നു.

സ്വകാര്യ ചിത്രങ്ങൾ പുറത്ത്

സ്വകാര്യ ചിത്രങ്ങൾ പുറത്ത്

ബാഹുബലി താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാമിന് ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങളടക്കം നേരത്തെ നടി പുറത്ത് വിട്ടിരുന്നു. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വെച്ച് അഭിറാം തന്നെ പീഡിപ്പിച്ചു എന്നാണ് ശ്രീ റെഡ്ഢി വെളിപ്പെടുത്തിയത്. ആദ്യം പേര് പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് പേരും ചിത്രങ്ങളും സഹിതം പുറത്ത് വിടുകയായിരുന്നു. സായ് പല്ലവിയുടെ തെലുങ്കിലെ ആദ്യ ചിത്രം ഫിദയുടെ സംവിധായകന്‍ ശേഖര്‍ കമുല തന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി ആരോപിച്ചത്.

ഫിദ സംവിധായകനെതിരെയും

ഫിദ സംവിധായകനെതിരെയും

ചില കഥാപാത്രങ്ങള്‍ വെച്ച് നീട്ടി തന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ വഴങ്ങിയില്ലെന്നുമാണ് നടി ആരോപിച്ചത്. എന്നാല്‍ ശ്രീ റെഡ്ഢിയുടെ ആരോപണങ്ങള്‍ കള്ളമാണെന്ന് പറഞ്ഞ് ശേഖര്‍ കമുല രംഗത്ത് വന്നിരുന്നു. തെലുങ്കിലെയും ബോളിവുഡിലേയും ശ്രദ്ധേയനായ യുവഗായകന്‍ ശ്രീറാം റെഡ്ഢിയേയും നടി കുരുക്കിലാക്കി. ഗായകന്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന് ആരോപിച്ച നടി വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വിട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+