ശല്യം ചെയ്ത പൂവാലന്‍മാര്‍ക്ക് നടി എട്ടിന്റെ പണി കൊടുത്തു
ഹൈദരാബാദ് : ശല്യം ചെയ്തതിന് അഷ്മിത കര്‍നാനി പൂവാലന്മാര്‍ക്ക് എട്ടിന്റെ പണി കൊടുത്തു. പൂവാലന്‍മാരുടെ ഫോട്ടോ ഫേസ്ബുക്കിലിട്ടാണ് തന്റെ കാറിനെ പിന്തുടര്‍ന്നവരെ തെലുങ്ക് സിനിമാ നടിയായ അഷ്മിത കര്‍നാനി കുടുക്കിയത്.

ശല്യം ചെയ്തതിങ്ങനെ
കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അഷ്മിതയെ ബൈക്കിലെത്തിയ യുവാക്കള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും കാറിന്റെ സഞ്ചാരം തടസപ്പെടുത്തുകയും ചെയ്തു

പണി കൊടുത്തതിങ്ങനെ
ശല്യം ചെയ്ത ഇവരുടെ ഫോട്ടോ എടുക്കുകയും തുടര്‍ന്ന് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഫേസ്ബുക്ക് സപ്പോര്‍ട്ട്
അഷ്മിത പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ പരമാവധി ഷെയര്‍ ചെയ്യാന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയുമായിരുന്നു.

ഫോട്ടോ സഹായകമായി
3,336 പേരാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. 12,436 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

പിടിയിലായവര്‍
ഇമ്രാന്‍ ബിന്‍ മുഹമ്മദ്, സയീദ് നൂറൂളള ഹുസൈനിയുമാണ് പോലീസിന്റെപിടിയിലായത്. പിടിയിലായ പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications