Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗണിനിടെ നടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, കട്ടിലിൽ ചാരിക്കിടന്ന് മൃതദേഹം!

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടി ശാന്തിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് വിശ്വശാന്തി എന്ന നടിയെ മരിച്ച് കിടക്കുന്ന നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡയിലെ എന്‍ജിനീയേഴ്‌സ് കോളനിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ശാന്തി താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് വീടിനകത്ത് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിലെ കിടപ്പുമുറിയില്‍ നിലത്തിരുന്ന് കട്ടിലില്‍ ചാരിക്കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍ജിനീയറിംഗ് കോളനിയിലെ ഈ അപ്പാര്‍ട്ട്‌മെന്റിലാണ് ശാന്തി താമസിച്ച് വന്നിരുന്നത്.

തനിച്ച് താമസം

തനിച്ച് താമസം

35കാരിയായ ശാന്തി തെലുങ്ക് സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ്. അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ശാന്തി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ശാന്തി ഫോണെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ അപ്പാര്‍ട്ട്‌മെന്റിലെ വാച്ച്മാനെ ബന്ധപ്പെട്ട് വിവരം അന്വേഷിച്ചു. വാച്ച്മാന്‍ ശാന്തിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ചെന്ന് വിളിച്ചെങ്കിലും നടി പ്രതികരിക്കുകയോ വാതില്‍ തുറക്കുകയോ ചെയ്തിരുന്നില്ല.

വാതിൽ തകർത്ത് പോലീസ്

വാതിൽ തകർത്ത് പോലീസ്

ഇതേത്തുടര്‍ന്ന് വാച്ച്മാന്‍ വിവരം റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ അടക്കം ശാന്തിയുടെ അപ്പാര്‍മെന്റില്‍ ചെന്ന് വിൡച്ച് നോക്കിയെങ്കിലും അകത്ത് നിന്ന് അനക്കമൊന്നും ഉണ്ടായിരുന്നില്ല. സംശയം തോന്നിയ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്താണ് അകത്ത് പ്രവേശിച്ചത്.

മരിച്ച നിലയിൽ

മരിച്ച നിലയിൽ

വീട്ടില്‍ നടത്തിയ പരിശോധനയില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പ്രാഥമിക അന്വേഷണത്തില്‍ നിന്നും പോലീസ് പറയുന്നത് ശാന്തി അമിതമായി മദ്യപിച്ചത് കാരണം വീണ് അപകടം പറ്റിയതാകാം എന്നാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്ആര്‍ നഗര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ശാന്തിയുടെ മരണത്തിനുളള യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുളളൂ. ശാന്തിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശാഖപട്ടണം സ്വദേശിനിയാണ് ശാന്തി. പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെന്ന്

സാമ്പത്തിക പ്രതിസന്ധിയെന്ന്

നിരവധി തെലുങ്ക് ടിവി സീരിയലുകളില്‍ വിശ്വ ശാന്തി അഭിനയിച്ചിട്ടുണ്ട്. മിക്കതിലും സഹതാരമായാണ് അഭിനയിച്ചിട്ടുളളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശാന്തി ജോലി ചെയ്യാനാകാതിരിക്കുകയായിരുന്നു. ഇത് നടിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതാകാം മരണത്തിന് കാരണം എന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+