' മാധ്യമപ്രവര്‍ത്തകരെ, നിങ്ങള്‍ വിഡ്ഢിത്തം വിളമ്പരുത്..' താന്‍ ക്യാന്സര്ബാധിതനല്ലെന്ന് ചിരഞ്ജീവി
ഹൈദരാബാദ്: തനിക്ക് ക്യാന്‍സര്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി തെലുഗ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ചില മാധ്യമങ്ങള്‍ ഇത് ശരിയായി മനസിലാക്കാതെ താന്‍ ക്യാന്‍സര്‍ ബാധിതനാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ട് എന്നും ഇതില്‍ നിന്ന് പിന്തിരിയണം എന്നും ചിരഞ്ജീവി പറഞ്ഞു. ട്വിറ്ററിലൂടെയാണ് വ്യാജവാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞത്.
അടുത്തിടെ താന്‍ ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തിരുന്നു. അവിടെ വെച്ച് ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ ചില കാര്യങ്ങള്‍ പറയുകയും ചെയ്തു. ഇതിന് ശേഷമാണ് നടന് ക്യാന്‍സര്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയത്. ഇതോടെയാണ് ആരാധകരുടെ ആശങ്കകള്‍ വിരാമമിട്ട് കൊണ്ട് ചിരഞ്ജീവി പ്രസ്താവന പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ ക്യാന്‍സറിനെ കുറിച്ചും രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഞാന്‍ സംസാരിച്ചു. സ്ഥിരമായി വൈദ്യപരിശോധന നടത്തിയാല്‍ ക്യാന്‍സര്‍ തടയാന്‍ കഴിയുമെന്ന് അവിടെ വെച്ച് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഒരു കോളന്‍ സ്കോപ്പ് ടെസ്റ്റിന് വിധേമായ കാര്യവും അവിടെ പറഞ്ഞിരുന്നു.
അതില്‍ നിന്ന് എന്റെ ശരീരത്തിലെ ക്യാന്‍സറല്ലാത്ത പോളിപ്സ് കണ്ടെത്തി നീക്കം ചെയ്തു. ഇത് നേരത്തെ ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ക്യാന്‍സറായി മാറുമായിരുന്നു എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് എല്ലാവരും മുന്‍കരുതലുകള്‍ എടുത്ത് മെഡിക്കല്‍ ടെസ്റ്റുകള്‍ക്കും ക്യാന്‍സര്‍ സ്ക്രീനിംഗിനും വിധേയമായകണം എന്നാണ് ഞാന്‍ പറഞ്ഞത്.
എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത് ശരിയായി മനസിലാക്കാതെ എനിക്ക് ക്യാന്‍സര്‍ വന്നു, ചികിത്സയെ തുടര്‍ന്നാണ് ഞാന്‍ രക്ഷപ്പെട്ടത് എന്ന തരത്തിലൊക്കെ വാര്‍ത്ത കൊടുക്കാന്‍ തുടങ്ങി. ഇത് അനാവശ്യ ആശയക്കുഴപ്പത്തിന് കാരണമായി. അത് ദൂരീകരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വ്യക്തത വരുത്തുന്നത്. വിഷയം മനസിലാക്കാതെ വിഡ്ഢിത്തങ്ങള്‍ എഴുതരുത് എന്നാണ് അത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
ഇതുമൂലം പലരും ആശങ്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്നു എന്നും ചിരഞ്ജീവി ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു. വ്യാജ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചിരഞ്ജീവിയുടെ സോഷ്യല്‍ മീഡിയയില്‍ എല്ലാം അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ തേടിക്കൊണ്ടുള്ള സന്ദേശങ്ങളും പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു. ബോബി കൊല്ലി സംവിധാനം ചെയ്ത വാള്‍ട്ടയര്‍ വീരയ്യ എന്ന തെലുങ്ക് ചിത്രത്തിലാണ് ചിരഞ്ജീവി അവസാനമായി അഭിനയിച്ചത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications