കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കുന്നു; തെലങ്കാനയില്‍ പ്രമുഖര്‍ കൂട്ടത്തോടെ അംഗത്വമെടുത്തു, പാര്‍ട്ടികളും

Google Oneindia Malayalam News

ദില്ലി/ഹൈദരാബാദ്: നിയമസഭ പിരിച്ചുവിട്ടതോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ തെലങ്കാന സംസ്ഥാനത്ത് സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാകുന്നു. ഭരണകക്ഷിയായ ടിആര്‍എസിന് ആശങ്ക വര്‍ധിപ്പിക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്.

പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ടിആര്‍എസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തു. കൂടുതല്‍ പേര്‍ ഇനിയും പാര്‍ട്ടിയിലേക്ക് ചേരുമെന്നാണ് വിവരം. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരാന്‍ ചില പാര്‍ട്ടികളും തയ്യാറായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ടിആര്‍എസ് ചെയ്തത്

ടിആര്‍എസ് ചെയ്തത്

നാല് വര്‍ഷം പിന്നിട്ടിരിക്കെയാണ് തെലങ്കാന നിയമസഭ ഭരണകക്ഷിയായ ടിആര്‍എസ് പിരിച്ചുവിട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ടിആര്‍എസിന് അനുകൂലമായിരുന്നു. നിയമസഭ പിരിച്ചുവിടും മുമ്പ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു കര്‍ഷകര്‍ക്ക് കോടികളുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.

അവസരത്തിനൊത്ത് ഉയര്‍ന്നു

അവസരത്തിനൊത്ത് ഉയര്‍ന്നു

സാഹചര്യം ടിആര്‍എസിന് അനുകൂലമായിരുന്നെങ്കിലും ടിആര്‍എസ് ബിജെപിയുമായി കൂടുകൂടുമെന്ന പ്രചാരണമാണ് തിരിച്ചടിയായത്. കോണ്‍ഗ്രസ് ആകട്ടെ, അവസരത്തിനൊത്ത് ഉണരുകയും ചെയ്തു. സംസ്ഥാനത്ത് ടിഡിപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ടിഡിപി, സിപിഐ തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി.

ട്രെന്‍ഡ് മാറുകയാണ്

ട്രെന്‍ഡ് മാറുകയാണ്

രാഷ്ട്രീയ ട്രെന്‍ഡ് തെലങ്കാനയില്‍ മാറുകയാണ്. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേരുന്നതും. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവ് ബാന്ദ്‌ല ഗണേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ദില്ലിയിലെ ചടങ്ങലില്‍ അംഗത്വമെടുത്തത്. കൂടാതെ ടിആര്‍എസ് നിയമസഭാംഗമായിരുന്ന ആര്‍ ഭൂപതി റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ആരാണ് ബാന്ദ്‌ല

ആരാണ് ബാന്ദ്‌ല

തെലുങ്ക് സിനിമാ മേഖലയില്‍ സുപരിചിതമായ മുഖമാണ് ബാന്ദ്‌ല ഗണേഷിന്റെത്. പവന്‍ കല്യാണിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തേയും എപ്പോഴും പുകഴ്ത്താറുള്ള വ്യക്തിയുമാണ് ബാന്ദ്‌ല. രണ്ട് മാസം മുമ്പ് ഇദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയായിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

ഷാദ്‌നഗറില്‍ മല്‍സരിക്കും

ഷാദ്‌നഗറില്‍ മല്‍സരിക്കും

ഷാദ്‌നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബാന്ദ്‌ല മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ ഒട്ടേറെയുള്ള പ്രദേശമാണിത്. കോണ്‍ഗ്രസ് 90 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. ബാക്കി വരുന്ന 29 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

 ടിആര്‍എസില്‍ നിന്ന് രാജിവച്ചു

ടിആര്‍എസില്‍ നിന്ന് രാജിവച്ചു

ഭൂപതി റെഡ്ഡി ടിആര്‍എസ് നേതാവായിരുന്നു. ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ ടിആര്‍എസ് പരാജയപ്പെട്ടുവെന്നാണ് ഭൂപതിയുടെ ആരോപണം.

നിസാമാബാദില്‍ ജനവിധി തേടും

നിസാമാബാദില്‍ ജനവിധി തേടും

ഭൂപതി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ടിആര്‍എസില്‍ നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കവെയാണ് രാജി. നിസാമാബാദ് മണ്ഡലത്തില്‍ അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്നു.

ടിആര്‍എസ് എംപി കോണ്‍ഗ്രസിലേക്ക്

ടിആര്‍എസ് എംപി കോണ്‍ഗ്രസിലേക്ക്

ടിആര്‍എസിന്റെ മറ്റൊരു നേതാവായ ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. രാജ്യസഭാ എംപിയാണ് ഡി ശ്രീനിവാസ്. പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ശ്രീനിവാസിനെതിരെ ആരോപണമുണ്ട്.

തെലങ്കാന ജന സമിതി കോണ്‍ഗ്രസ് സഖ്യത്തില്‍

തെലങ്കാന ജന സമിതി കോണ്‍ഗ്രസ് സഖ്യത്തില്‍

അതേസമയം, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും കടന്നുവരികയാണ്. ടിഡിപി, സിപിഐ എന്നിവര്‍ക്ക് പുറമെ തെലങ്കാന ജന സമിതി (ടിജെഎസ്) യും സഖ്യത്തില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.

തെലങ്കാന സമരം

തെലങ്കാന സമരം

തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് കോഡന്‍ദരം. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയുമായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇന്ന് അദ്ദേഹം റാവുവിനെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ്.

രാഷ്ട്രീയ പോര്

രാഷ്ട്രീയ പോര്

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് ടിആര്‍എസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് എതിരാണ്. രാഷ്ട്രപതി ഭരണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ടിആര്‍എസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ടിആര്‍എസും ബിജെപിയും

ടിആര്‍എസും ബിജെപിയും

ടിആര്‍എസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ഇരുപാര്‍ട്ടികളും ആലോചിച്ചുറപ്പിച്ചാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും മറുഭാഗത്ത് സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരത്തിന് ഇറങ്ങിയതും.

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ് പദ്ധതി; ഛത്തീസ്ഗഡില്‍ വേറിട്ട നീക്കം!! സര്‍വെ അനുകൂലംബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ് പദ്ധതി; ഛത്തീസ്ഗഡില്‍ വേറിട്ട നീക്കം!! സര്‍വെ അനുകൂലം

English summary
Bandla Ganesh and TRS MLC Bhupathi Reddy joined the Congress in New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X