Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്ക് നടി ആത്മഹത്യ ചെയ്ത നിലയില്‍; ദുരൂഹത, അന്വേഷണം പ്രഖ്യാപിച്ച് പോലീസ്, കുടുംബം പറയുന്നത്...

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ മഥുര നഗറിലുള്ള ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശ്രാവണിയെ കാണാതായ വേളയില്‍ അന്വേഷിച്ചു മുറിയിലെത്തിയ കുടുംബാംഗങ്ങളാണ് സംഭവം കണ്ടത്.

കുടുംബാംഗങ്ങള്‍ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ ഉടനെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സീരിയല്‍ നടനാണ് ശ്രാവണിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

രാത്രി 10 മണിക്ക്

രാത്രി 10 മണിക്ക്

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, നടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സീരിയല്‍ നടന്‍ ദേവരാജ് റെഡ്ഡിയെ കുറിച്ച് ആരോപണമുണ്ട്.

ഫോണ്‍ പരിശോധിക്കുന്നു

ഫോണ്‍ പരിശോധിക്കുന്നു

ദേവരാജ് റെഡ്ഡിയുടെ പീഡനം സഹിക്കവയ്യാതെയാണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്ന് കുടുംബം കരുതുന്നു. എല്ലാ വശവും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ദേവരാജ് റെഡ്ഡിയെ പോലീസ് ചോദ്യം ചെയ്‌തേക്കും. ശ്രാവണയുടെ ഫോണ്‍ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ദേവരാജുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

സഹോദരന്‍ പറയുന്നു

സഹോദരന്‍ പറയുന്നു

എപ്‌സര്‍നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളിയെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന് ശ്രാവണിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിന് വേണ്ടി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

എട്ട് വര്‍ഷമായി

എട്ട് വര്‍ഷമായി

കഴിഞ്ഞ എട്ട് വര്‍ഷമായി തെലുങ്ക് സീരിയലുകളില്‍ സജീവമാണ് ശ്രാവണി. സ്റ്റാര്‍ മായിലെ മൗന രാഗം ഉള്‍പ്പെടെയുള്ള ഹിറ്റ് സീരിയലുകളില്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ ഇടിവി സംപ്രേഷണം ചെയ്യുന്ന മനസു മമത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

Recommended Video

cmsvideo
    മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam
    റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയും

    റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയും

    ടിക് ടോക്കില്‍ ഒരു യുവാവുമായി ശ്രാവണി പരിചയപ്പെടുകയും വിവാഹം ചെയ്യാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്തിരുന്നുവത്രെ. ഒരുമിച്ച് ഫോട്ടോകളും ഇരുവരും എടുത്തിരുന്നു. എന്നാല്‍ ഈ ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ശ്രാവണി മാനസിക സമ്മര്‍ദ്ദത്തിലായത് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിഷയത്തില്‍ ശ്രാവണി എസ്ആര്‍ നഗര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+