കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ ദുരൂഹ മരണം; നിര്‍മാതാവ് പോലീസില്‍ കീഴടങ്ങി, ആത്മഹത്യക്ക് കാരണം 3 പേര്‍ എന്ന് പോലീസ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് നടി ശ്രാവണി കൊണ്ടപള്ളിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രശസ്ത നിര്‍മാതാവ് അശോക് റെഡ്ഡി കീഴടങ്ങി. 26കാരിയായ നടിയുടെ മരണത്തിന് പിന്നില്‍ ചിലരുടെ ഇടപെടലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിലെ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി. ഹൈദരാബാദ് പോലീസിന് മുമ്പാകെ കീഴടങ്ങിയ നിര്‍മാതാവിനെ എസിപി തിരുപ്പതണ്ണ കസ്റ്റഡിയിലെടുത്തു.

ഈ മാസം എട്ടിന് രാത്രിയാണ് ഹൈദരാബാദ് മധുര നഗറിലെ വീട്ടില്‍ ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ചിലരുടെ ഇടപെടലാണെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മൂന്ന് പ്രതികള്‍

മൂന്ന് പ്രതികള്‍

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശോക് റെഡ്ഡിയെ ഉസ്മാനിയ ആശുപത്രിയിലെത്തിച്ച് കൊറോണ പരിശോധനയ്ക്ക് വിധേയനാക്കി. ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതി ദേവരാജ് റെഡ്ഡി, രണ്ടാം പ്രതി സായ്കൃഷ്ണ റെഡ്ഡി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മരണ കാരണം

മരണ കാരണം

പ്രതികള്‍ മൂന്നുപേരുടെയും പീഡനമാണ് നടി ശ്രാവണിയുടെ മരണത്തിന് കാരണമെന്ന് പോലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എസ് കാര്‍ത്തികേയയും പായല്‍ രജ്പുതും അഭിനയിച്ച ആര്‍എക്‌സ് 100 എന്ന ചിത്രത്തിന്റെ നിര്‍മാണതാവാണ് അശോക് റെഡ്ഡി.

ശ്രാവണിക്ക് സംഭവിച്ചത്

ശ്രാവണിക്ക് സംഭവിച്ചത്

ഹൈദരാബാദിലെ മധുര നഗറിലുള്ള ഫ്‌ളാറ്റിലാണ് ശ്രാവണിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശ്രാവണിയെ കാണാതായ വേളയില്‍ അന്വേഷിച്ചു മുറിയിലെത്തിയ കുടുംബാംഗങ്ങളാണ് സംഭവം കണ്ടത്. കുടുംബാംഗങ്ങള്‍ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബം പറയുന്നു

കുടുംബം പറയുന്നു

നടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സീരിയല്‍ നടന്‍ ദേവരാജ് റെഡ്ഡിയെ കുറിച്ച് ആരോപണമുണ്ട്. ദേവരാജ് റെഡ്ഡിയുടെ പീഡനം സഹിക്കവയ്യാതെയാണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്ന് കുടുംബം കരുതുന്നു. ശ്രാവണയുടെ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു. എപ്‌സര്‍നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Recommended Video

cmsvideo
ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ
നേരത്തെ പരാതി നല്‍കി

നേരത്തെ പരാതി നല്‍കി

ഒരു ഫോട്ടോ കാണിച്ച് ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രാവണി പോലീസില്‍ നേരത്തെ പരാതിപ്പെട്ടിരുന്നുവത്രെ. കുടുംബവും ഇതുമായി ബന്ധപ്പെട്ടാണ് സംശയം പ്രകിടപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തെലുങ്ക് സീരിയലുകളില്‍ സജീവമാണ് ശ്രാവണി. സ്റ്റാര്‍ മായിലെ മൗന രാഗം ഉള്‍പ്പെടെയുള്ള ഹിറ്റ് സീരിയലുകളില്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ ഇടിവിയിലെ മനസു മമത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

മാന്യതയില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ട്രംപ്; ബൈഡന്റെ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തുമാന്യതയില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ട്രംപ്; ബൈഡന്റെ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തു

English summary
Telugu Serial Actress Sravani Commits Suicide; producer Ashok Reddy surrenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X