Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന ബിജെപിയിലേക്ക്

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും ബി ജെ പിയിലേക്ക് എന്ന് സൂചന. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയുമായി നാഗാര്‍ജ്ജുന കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാഗാര്‍ജ്ജുന ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ക്യാപംയെന്‍ ചെയ്യുമെന്ന് ആന്ധ്രയിലെ ബി ജെ പി നേതാക്കള്‍ അറിയിച്ചു.

ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ട് വെങ്കയ്യ നായിഡുവുമായി നാഗാര്‍ജ്ജുന നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാമെന്ന് നാഗാര്‍ജ്ജുന നായിഡുവിന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. നാഗാര്‍ജ്ജുനയുടെ ഭാര്യ അക്കിനേനി അമല ബി ജെ പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. വിജയവാഡയില്‍ നിന്നാകും അമല ജനവിധി തേടുക.

nagarjuna

മറ്റൊരു സൂപ്പര്‍ സ്റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയുടെ ഇളയ സഹോദരനായ പവന്‍ കല്യാണ്‍ തന്റെ പാര്‍ട്ടിയായ ജനസേന ബി ജെ പിയെ പിന്തുണക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് ഇതിഹാസമായ എന്‍ ടി ആറിന്റെ മകള്‍ പുരന്ദേശ്വരി കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറായ നാഗാര്‍ജുന തമിഴ്, ഹിന്ദി, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1967 ല്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1989 ലെ ഗീതാഞ്ജലിയിലെ നാഗാര്‍ജ്ജുനയുടെ പ്രകാശ് ഏറെ ആരാധകരെ നേടിക്കൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+