Get Updates
Get notified of breaking news, exclusive insights, and must-see stories!

'പവിത്ര ബന്ധം' നായിക തൂങ്ങിമരിച്ച നിലയില്‍; യുവാവിനെ തേടി പോലീസ്, തൊട്ടുമുമ്പും ചാറ്റില്‍...

ഹൈദരാബാദ്: തെലുങ്ക് സിനിമാ നടി നാഗ ജാന്‍സി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ അവരുടെ വീട്ടിലാണ് മൃതദേഹം തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 21കാരിയായ ജാന്‍സി പവിത്ര ബന്ധം എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒട്ടേറെ തെലുങ്ക് സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. സഹോദരനാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ഒരു യുവാവുമായി നടിക്ക് ബന്ധമുണ്ടായിരുന്നുവെന്ന നിര്‍ണയാക വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ....

സംഭവം ചൊവ്വാഴ്ച രാത്രി

സംഭവം ചൊവ്വാഴ്ച രാത്രി

ചൊവ്വാഴ്ച രാത്രിയാണ് ഹൈദരാബാദിലെ വീട്ടില്‍ നാഗ ജാന്‍സിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ ദുര്‍ഗ പ്രസാദ് വീട്ടിലെത്തി ബെല്ലടിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവുമായി ചാറ്റ് ചെയ്തു

യുവാവുമായി ചാറ്റ് ചെയ്തു

വീട്ടില്‍ നടി ജാന്‍സി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരണത്തിന് തൊട്ടുമുമ്പ് ഇവര്‍ ഒരു യുവാവുമായി ചാറ്റ് ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ആറ് മാസമായി യുവാവുമായി നടിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

ജാന്‍സിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചാറ്റും കോള്‍ രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബന്ധുക്കളുടെ മൊഴി

ബന്ധുക്കളുടെ മൊഴി

ഒരു യുവാവുമായി നടി ജാന്‍സിക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം നടിയുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. കുറച്ചുദിവസമായി നടി അധികമാരോടും സംസാരിച്ചിരുന്നില്ല. യുവാവുമായുള്ള ബന്ധം തടയാന്‍ കുടുംബം ശ്രമിച്ചത് നടിയെ മാനസികമായി അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

ഫ്‌ളാറ്റില്‍ നിന്ന് ചാടിയെ സംഭവം

ഫ്‌ളാറ്റില്‍ നിന്ന് ചാടിയെ സംഭവം

ഹൈദരാബാദില്‍ സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് തെലുങ്ക് വാര്‍ത്താ ചാനലിലെ അവതാരക രാധിക റെഡ്ഡി ആത്മഹത്യ ചെയ്തത്. ഫ്‌ളാറ്റിന്റെ അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹ മോചനത്തെ തുടര്‍ന്നുള്ള മാനസിക തകര്‍ച്ചയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+