ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ കാർ അപകടം; രണ്ട് സീരിയൽ നടിമാർ മരിച്ചു, 2 പേർക്ക് ഗുരുതര പരുക്ക്
ഹൈദരാബാദ്: വാഹനാപകടത്തിൽ രണ്ട് തെലുങ്ക് സീരിയൽ നടിമാർ മരിച്ചു. ഭാർഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സീരിയൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു.
തെലങ്കാനയിലെ വിക്രബാദ് ജില്ലയിൽവെച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്രൈവർ വണ്ടി തിരിച്ചപ്പോൾ റോഡരികിലുണ്ടായിരുന്ന മരത്തിൽ ഇടിക്കുകയായിരുന്നു.

കാർ ഡ്രൈവർക്കും അവർക്കൊപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാർ എന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭാർഗവി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനുഷ മരിക്കുന്നത്. തെലുങ്കിലെ ജനപ്രീയ സീരിയലിലെ നടിയാണ് ഭാർഗവി. കുറച്ച് നാളുകൾക്ക് മുമ്പാണ് അനുഷ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ഷൂട്ടിംഗിനായി തിങ്കാളാഴ്ചയാണ് ഇരുവരും വിക്രാബാദിലെത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications