Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധികയ്ക്ക് പിന്നാലെ തേജസ്വിനി; ടിവി അവതാരകയുടെ മരണം ദുരൂഹം!! വീട്ടുകാരെ വിട്ട് കാമുകനൊപ്പം

ഹൈദരാബാദ്: വാര്‍ത്താ അവതാരക രാധിക റെഡ്ഡിയുടെ മരണത്തിന്റെ ഞെട്ടല്‍ മാറുമുമ്പ് ആന്ധ്രപ്രദേശിനെ നടക്കി മറ്റൊരു മരണം. മുന്‍ ടെലിവിഷന്‍ അവതാരക തേജസ്വിനിയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കാമുകനൊപ്പം ജീവിതം തുടങ്ങിയ തേജസ്വിനിയുടെ മരണത്തില്‍ ദുരൂഹത ഏറെയാണ്.

ഭര്‍ത്താവ് വീട്ടിലില്ലാത്ത വേളയിലാണ് മരണം. ഭര്‍ത്താവുമായി അസ്വാരസ്യമുണ്ടായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ചയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. 25കാരിയായ തേജസ്വിനിയുടെ മരണം വിവാദമായിരിക്കുകയാണിപ്പോള്‍. വിവരങ്ങള്‍ ഇങ്ങനെ...

ജോലിക്ക് പോകാറില്ല

ജോലിക്ക് പോകാറില്ല

കൃഷ്ണ ജില്ലയിലെ എടുപ്പുഗല്ലുവിലാണ് തേജസ്വനി ഭര്‍ത്താവിനൊപ്പം താമസിക്കുന്നത്. വിജയവാഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലില്‍ അവതാരകയായിരുന്നു തേജസ്വിനി. എന്നാല്‍ കുറച്ചുനാളായി ജോലിക്ക് പോകാറില്ല. ഞായറാഴ്ചയാണ് ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറയുന്നു.

ഭക്ഷണം കഴിക്കാന്‍

ഭക്ഷണം കഴിക്കാന്‍

ഭര്‍ത്താവ് പവന്‍കുമാര്‍ ബിസിനസുകാരനാണ്. ഇദ്ദേഹം ബിസിനസ് ആവശ്യാര്‍ഥം പോയ വേളയിലാണ് മരണം സംഭവിച്ചത്. ഭര്‍ത്താവിന്റെ മാതാവ് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ലത്രെ. അയല്‍ക്കാരെ വിളിച്ചുവരുത്തി ബലമായി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിരന്തരം കലഹം

നിരന്തരം കലഹം

ദുരൂഹ സാഹചര്യത്തിലുള്ള മരണം എന്ന നിലയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി തേജസ്വിനി നിരന്തരം കലഹിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കിയ മൊഴി. ഇരുവരും തമ്മില്‍ കഴിഞ്ഞദിവസവും പ്രശ്‌നമുണ്ടായിരുന്നു.

വീട്ടുകാര്‍ എതിര്‍ത്തു

വീട്ടുകാര്‍ എതിര്‍ത്തു

അഞ്ചു വര്‍ഷം മുമ്പാണ് തേജസ്വിനിയും പവന്‍കുമാറും തമ്മില്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. പ്രണയ വിവാഹത്തെ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ എല്ലാം അവഗണിച്ച് വിവാഹം ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ പ്രശ്‌നങ്ങളും ആരംഭിച്ചുവത്രെ.

ചാടി മരിച്ച രാധിക റെഡ്ഡി

ചാടി മരിച്ച രാധിക റെഡ്ഡി

ഹൈദരാബാദില്‍ രാധിക റെഡ്ഡി എന്ന മാധ്യമപ്രവര്‍ത്തക കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി മരിച്ച വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിനായിരുന്നു ആ സംഭവം. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും തന്റെ ചിന്തകളും മാനസിക പിരിമുറക്കവുമാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നുമായിരുന്നു കുറിപ്പ്.

ജോലി കഴിഞ്ഞെത്തിയ ഉടനെ

ജോലി കഴിഞ്ഞെത്തിയ ഉടനെ

ജോലി കഴിഞ്ഞെത്തിയ ഉടനെയായിരുന്നു രാധിക ആത്മഹത്യ ചെയ്തത്. ജോലി കഴിഞ്ഞെത്തിയ അവര്‍ ഉടന്‍ ഫ്‌ളാറ്റിന്റെ മുകളിലെ നിലയിലെക്ക് പോകുകയും താഴെക്ക് ചാടുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധിക സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

രാധികയുടെ വിവാഹ മോചനം

രാധികയുടെ വിവാഹ മോചനം

രാധികയുടെ വിവാഹം ആറ് മാസം മുമ്പ് വേര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം 14കാരനായ മകനെയും കൂട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് രാധിക റെഡ്ഡി താമസിച്ചിരുന്നത്. ജോലി സ്ഥലത്തെ സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+