Get Updates
Get notified of breaking news, exclusive insights, and must-see stories!

കനക ദുര്‍ഗാദേവിക്ക് ആറുകോടിയുടെ മൂക്കുത്തി നല്‍കി തെലുങ്കാന മുഖ്യമന്ത്രി! പുതിയ വിവാദം!!

ഹൈദരാബാദ്: വിജയവാഡയിലെ കനകദുര്‍ഗ്ഗാ ക്ഷേത്രത്തിന് ആറ് കോടി രൂപയുടെ മൂക്കുത്തി നല്‍കി തെലുങ്കാന മുഖ്യമന്ത്രി ആര്‍ ചന്ദ്രശേഖര റാവു. ക്ഷേത്രസന്ദര്‍ശനത്തിന് കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് അദ്ദേഹം ദേവിക്ക് മൂക്കുത്തി സമര്‍പ്പിച്ചത്.

 telugan

പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് ക്ഷേത്രത്തിന് സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്നതില്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ പിന്നാലെയാണ് പുതിയ വിവാദം.അതേസമയം സ്വന്തം പണമാണ് ചെലവഴിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

 telugana2

കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കാണിക്കയായി നല്‍കിയതിന് അദ്ദേഹം വിവാദത്തില്‍ കുടുങ്ങിയത്.തെലുങ്കാന സംസ്ഥാന രൂപീകരണം സാധ്യമായതിന്‍റെ സന്തോഷത്തിനെന്ന പേരില്‍ തെലുങ്കാനയിലെ വീരഭദ്രസ്വാമി ക്ഷേത്രത്തിന് സ്വര്‍ണമീശയായിരുന്നു മുഖ്യമന്ത്രി നല്‍കിയത്. സ്വര്‍ണമീശയ്ക്കായി 60,000 രൂപയായിരുന്നു നികുതി ദായകര്‍ക്ക് അധിക ചെലവുണ്ടായത്. ഇതിന് പിന്നാലെ കുടുംബത്തോടൊപ്പം തിരുമല ക്ഷേത്രം സന്ദര്‍ശിച്ചതിന് അഞ്ച് കോടി രൂപയായിരുന്നു മുഖ്യമന്ത്രി പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+