കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിശ കേസ്; പ്രതികളെ വെടിവെച്ച് കൊന്നതിൽ കൈയ്യടി, പക്ഷേ... തുടക്കത്തിൽ പോലീസിന് ഗുരുതര വീഴ്ച!

Google Oneindia Malayalam News

ഹൈദരാബാദ്: ദിശ കൊലക്കേസിലെ പ്രതികളെ പോലീസ് എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രശംസയാണ് ഹൈദരാബാദ് പോലീസിന് ലഭിച്ചത്. മറ്റ് സംസ്ഥാനത്തെ പോലീസുകാർ ഹൈദരാബാദ് പോലിസിനെ കണ്ട് പഠിക്കണം എന്ന തരത്തിലുള്ള പ്രതികരണങ്ങളും സംഭവത്തിന് ശേഷം വന്നിരുന്നു, ഉത്തർപ്രദേശ്, ദില്ലി പോലീസുകാർ ഇത് കണ്ട് പടിക്കണമെന്ന പ്രതികരണവുമായി മായാവതിയും എത്തിയിരുന്നു.

എന്നാൽ പോലീസ് ദിശ കേസിന്റെ തുടക്കത്തി വൻ അനാസ്ഥയാണ് കാണിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. ദിശയുടെ കുടുംബത്തെ പല സ്റ്റേഷനുകളിലേക്ക് ഓടിച്ച് സമയം കളഞ്ഞതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെറ്റായ നിഗമനത്തിൽ എത്തിയെന്നും ദിശയുടെ സഹോദരി പറയുന്നു. ദിശയെ കാണാതായ ഉടന്‍ കുടുംബം പരാതിയുമായി എത്തിയത് വീട്ടില്‍ നിന്നും പത്ത് മിനിറ്റ് മാത്രം ദൂരമുള്ള എയർ പോർട്ട് പോലീസ് സ്റ്റേഷനിലേക്കാണ്. എന്നാൽ പരാതി പരിഗണിക്കാൻ പോലീസ് തയ്യാറായില്ലെന്നും ആരോപണം ഉയരുന്നു.

 അമ്മയോട് വളരെ മോശമായി പെരുമാറി

അമ്മയോട് വളരെ മോശമായി പെരുമാറി

തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ല സംഭവം എന്നായിരുന്നു അവരുടെ നിലപാട്. ഇവിടെയുള്ള പൊലീസുകാര്‍ ദിശയുടെ അമ്മയോട് പെരുമാറിയത് വളരെ മോശമായാണെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സ്റ്റേഷനിൽ നിന്ന് കരണ ദിശയുടെ മാതാവിനോട് പുറത്ത് പോകാൻ പോലീസ് ആക്രോസിക്കുകയായിരുന്നെന്നും സുഹൃത്തുകൾ വ്യക്തമാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പരാതിയുമായി അടുത്ത സ്റ്റേഷനിലേക്ക്...

പരാതിയുമായി അടുത്ത സ്റ്റേഷനിലേക്ക്...

പിന്നീടാണ് അവിടെ നിന്ന് അഞ്ച് മിനിറ്റ് ദൂരെയുളള ഷംഷാബാദ് റൂറൽ സ്റ്റേഷനിലേക്ക് കുടുംബം പോയത്. സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അതിൽ ദിശ തിരിച്ചുവരുന്നതായി കണ്ടില്ല. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടാകും എന്ന തീർപ്പിലെത്തുകയായിരുന്നു പോലീസ്. അക്രമം നടന്ന സ്ഥലത്തെത്താൻ പത്ത് മിനിറ്റ് മാത്രം വേണ്ടിയിരുന്ന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ എടുത്തത് നാല് മണിക്കൂറാണെന്നും ആരോപണം ഉയരുന്നു.

ജീവൻ രക്ഷിക്കാമായിരുന്നു

ജീവൻ രക്ഷിക്കാമായിരുന്നു

പരാതിയുമായി പോയതും സ്റ്റേഷനിലെ സംഭവങ്ങളുമെല്ലാം രാത്രി പത്തരയോടെയാണ് നടന്നത്. പോലീസ് റിപ്പോർട്ടനുസരിച്ച് ഈ സമയം പ്രതികൾ നഗരത്തിലെ പമ്പുകളിൽ യുവതിയുടെ സ്കൂട്ടറുമായി പെട്രോൾ വാങ്ങാൻ കറങ്ങുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. അധികാര പരിധിയിലെ വാദങ്ങളില്ലാതെ പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിൽ നടന്നത് മറ്റൊന്നായേനെ എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

പോലീസ് വീഴ്ച

പോലീസ് വീഴ്ച


ഏറ്റുമുട്ടൽ കൊലയ്ക്ക് ശേഷവും തുടക്കത്തിലെ പോലീസ് വീഴ്ച തെലങ്കാനയിൽ ചർച്ചയാണ്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഏറ്റുമുട്ടൽ കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘത്തിന്റെ തെളിവെടുപ്പ് നടന്ന് വരികയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ ഏഴംഗ സംഘം ഞായറാഴ്ച കാണും.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ തെലങ്കാന ഡ‍ിജിപിയോട് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. മഹബൂബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കമ്മീഷൻ പരിശോധിച്ചിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തിയും പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. തെലുങ്കാന സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.

English summary
Telungana police failed to save life of veterinary doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X