കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയ്യെ കൊലപ്പെടുത്താന്‍ അമൃതയുടെ അച്ഛന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി! കൊലയാളിക്ക് ഐഎസ്ഐ ബന്ധം!

  • By Aami Madhu
Google Oneindia Malayalam News

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് കഴിഞ്ഞ ദിവസമാണ് തെലുങ്കാനയിലെ ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് ആണ് ഉയര്‍ന്ന ജാതിക്കാരിയായ അമൃത എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ കൊലക്കത്തിക്ക് ഇരയായത്. ഗര്‍ഭിണിയായ അമൃതയ്ക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങവേയായിരുന്നു കൊലയാളികള്‍ പ്രണയ്യെ വെട്ടിനുറുക്കി കടന്നു കളഞ്ഞത്.

പ്രണയുടെ കൊലയാളി പോലീസ് പിടിയില്‍ ആയെന്നാണ് വിവരം. ഇയാളെ ബിഹാറില്‍ വെച്ചാണ് പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമൃതയുടെ പിതാവും അമ്മാവനും പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ഇതിന് പിന്നാലെയാണ് നിര്‍ണായക അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 ദുരഭിമാനം

ദുരഭിമാനം

ഉയർന്ന ജാതിയൽപെട്ടയാളാണ് അമൃത. ദളിത് വിഭാഗത്തിൽപെട്ട പ്രണയുമായി അമൃത സ്നേഹത്തിലായത് മുതല്‍ അമൃതയുടെ വീട്ടുകാര്‍ ഉടക്കുമായി എത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുവരും വിവാഹം കഴിച്ചു.

 പിന്നാലെ

പിന്നാലെ

വിവാഹത്തിന് പിന്നാലെ പ്രണയ്യുടെ വീട്ടുകാര്‍ ഇരുവരേയും സ്വീകരിച്ചു. പ്രണയ്യുടെ വീട്ടുകാര്‍ ഇരുവരുടേയും വിവാഹം ആഘോഷപൂര്‍വ്വം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദളിത് ക്രിസ്ത്യാനിയായ പ്രണയ്യെ മകള്‍ വിവാഹം കഴിച്ചത് പിതാവായ തിരുനഗരി മാരുതി റാവുവിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

 പദ്ധതി

പദ്ധതി

ഉയര്‍ന്ന ജാതിയായ വൈശ്യ വിഭാഗത്തില്‍ പെട്ട റാവു ഇതോടെ മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടു. ഇതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ സഹായത്തോടെ പ്രണയ്യെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി.

 ആശുപത്രിയില്‍

ആശുപത്രിയില്‍

മൂന്ന് മാസം ഗർഭിണിയായ അമൃതയെ ഡോക്ടറെ കാണിക്കുന്നതിനായി നാൽ‌ഗോണ്ടയിലെ ജ്യോതി ആശുപത്രിയിൽ പോയപ്പോഴാണ് കൊലനടത്താന്‍ ക്വട്ടേഷന്‍ സംഘം തിരുനമാനിച്ചത്. ഡോക്ടറെ കണ്ടശേഷം ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനിടെ ഇവര്‍ പ്രണയ്യെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

ഒരു കോടി

ഒരു കോടി

ഒരു കോടി വാഗ്ദാനം ചെയ്താണ് കൊലയാളിയെ ബിഹാറില്‍ നിന്ന് നല്‍ഗൊണ്ടയില്‍ എത്തിച്ചതത്രേ. പ്രണയ്യെ ഇല്ലാതാക്കാന്‍ ആദ്യം 18 ലക്ഷം രൂപയാണ് അമൃതുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലയാളിക്ക് വാഗ്ദാനം ചെയ്തത്. കൊലയ്ക്ക് ശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു ഡീല്‍.

 ഐഎസ്ഐ

ഐഎസ്ഐ

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം മോചിപ്പിച്ചയാള്‍ക്കും കേസില്‍ പങ്കുണ്ടോയെന്നാണ് പോലീസ് സംശയം. ഇക്കാര്യം പോലീസ് അന്വേഷിക്കുകയാണ്. ബിഹാറില്‍ നിന്ന് വാടകയ്ക്കെടുത്ത കൊലയാളിക്ക് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.

 ഗര്‍ഭം അലസിപ്പിക്കാന്‍

ഗര്‍ഭം അലസിപ്പിക്കാന്‍

ഇതിനിടെ ഗര്‍ഭം അലസിപ്പിച്ച് കാര്യങ്ങള്‍ ശാന്തമാകും വരെ കുറച്ച് നാള്‍ കാത്തിരിക്കാനും അച്ഛന്‍ ആവശ്യപ്പെട്ടതായി അമൃത വെളിപ്പെടുത്തി. ഇനി എന്തു സംഭവിച്ചാലും സ്വന്തം വീട്ടിലേക്ക് മടങ്ങി പോകില്ലെന്നും പ്രണയ്യുടെ വീട്ടില്‍ തന്നെ താന്‍ ജീവിക്കുമെന്നും അമൃത വ്യക്തമാക്കി.

അറസ്റ്റ്

അറസ്റ്റ്

സംഭവത്തില്‍ റാവു സഹോദരന്‍ ശ്രാവണ്‍, സുഹൃത്തുക്കളായ അബ്ദുള്‍ കരീം എന്നിവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവായ കരീമിന്‍റെ സഹായത്തോടെയാണ് റാവു കൊലപാതികളെ ഏർപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി.

English summary
telungana pranay murder new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X