സംവിധായികയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സംവിധായകയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 9.20 ഓടെയായിരുന്നു അന്ത്യം.
തെലുങ്ക് ദിനപത്രത്തിൽ കോളമിസ്റ്റായായിരുന്നു ജയ. പിന്നീട് അവർ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. 2003ൽ ചാൻതിഗാഡു എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.

ഗുണ്ടമ്മാഗാരി മാനാവഡു, പ്രേമികലു, ലൗവ്ലി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. 2017ൽ പുറത്തിറങ്ങിയ വൈസാഖമാണ് ജയ സംവിധാനം ചെയ്ത അവസാന ചിത്രം.
ജയയുടെ ഭർത്താവ് ബി എ രാജു തെലുങ്കിലെ പ്രമുഖ ഫിലിം ജേർണലിസ്റ്റും സിനിമാ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
മമ്മൂട്ടിയുടെ ഹരിയേട്ടന്‍ മാസല്ല കൊലമാസാണ്! കുട്ടനാടന്‍ ബ്ലോഗ് കളർഫുള്ളാണ്, അതും 35 കളറുകളിൽ..












Click it and Unblock the Notifications