തന്റെ പേരില്‍ ക്ഷേത്രം ഉണ്ടാക്കിയത് മോദിയെ ഞെട്ടിച്ചു... വിഷമം!
ദില്ലി: തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ തന്റെ പേരില്‍ ക്ഷേത്രം പണിതത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. തന്റെ ഇഷ്ടക്കേട് അദ്ദേഹം ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.
ഇങ്ങനെ ഒരു ക്ഷേത്രം പണിതത് ശരിയായില്ലെന്നാണ് മോദി പറയുന്നത്. നമ്മുടെ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത് അതല്ലെന്നും അദ്ദേഹം പറയുന്നു.

ഇത്തരമൊരു സംഭവം നടന്നത് തന്നെ വ്യക്തപരമായി ദു:ഖിപ്പിച്ചു എന്നാണ് മോദി പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് അങ്ങനെ ചെയ്യരുതെന്ന് പറയുമെന്നും മോദി ട്വീറ്റ് ചെയ്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട് 3 ട്വീറ്റുകളാണ് ഫെബ്രുവരി 12 ന് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
Have seen the newsabout a Temple being built in my name. I was appalled. This is shocking & against India's great traditions.
— Narendra Modi (@narendramodi) February 12, 2015 ഗുജറാത്തിലെ രാജ്കോട്ടിലാണ് മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്. പ്രധാനമന്ത്രിയുടെ വിഗ്രഹവും ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രണ്ടാമനായിട്ടാണത്രെ ക്ഷേത്രം ഉണ്ടാക്കിയവര്‍ നരേന്ദ്ര മോദിയെ കാണുന്നത്.
Building such Temples is not what our culture teaches us. Personally, it made me very sad. Would urge those doing it not to do it.
— Narendra Modi (@narendramodi) February 12, 2015 ക്ഷേത്രം ഫെബ്രുവരി 15 ന് ആരാധകര്‍ക്കായി തുറക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഗുജറാത്ത് കൃഷി മന്ത്രി മോഹന്‍ഭായ് കല്യാണ്‍ ഭായ് കന്ദരിയ ആയിരിക്കും ക്ഷേത്രം ഔദ്യോഗികമായി തുറക്കുകയെന്നും അറിയിച്ചിരുന്നു.
If you have time & resources, please devote the same towards fulfilling our dream of a Clean India.
— Narendra Modi (@narendramodi) February 12, 2015 എന്തായാലും മോദി തന്നെ ഇപ്പോള്‍ ക്ഷേത്രത്തിന് എതിരായി രംഗത്തെത്തിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ ഭക്തര്‍ ക്ഷേത്രസംരഭത്തില് നിന്ന് പിന്മാറിയല്ലേ പറ്റൂ...
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications