നരേന്ദ്ര മോദിക്ക് അഹമ്മദാബാദില്‍ ക്ഷേത്രമൊരുങ്ങുന്നു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഹമ്മദാബാദില്‍ ക്ഷേത്രമൊരുങ്ങുന്നു. കേന്ദ്രത്തില്‍ അധികാരമേറ്റ് ഒരു വര്‍ഷമായതിന്റെ പിറകെയാണ് ക്ഷേത്രത്തിന്റെ ജോലിയും പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. അഹമ്മദാബാദിലെ ജലാല്‍പുര്‍ ടൗണില്‍ മോദിയുടെ ഭക്തന്മാരാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുഷ്പരാജ് സിങ് യാദവ് എന്നയാളാണ് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. ഞങ്ങള്‍ മോദിയുടെ ഭക്തന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. മോദി ഞങ്ങളുടെ രാജാവാണ്. രാജാവിന് വേണ്ടിയാണ് ഞങ്ങള്‍ ഇതൊക്കെ ചെയ്യുന്നത്. ദൈവത്തിന്റെ ജോലിയാണ് മോദി ചെയ്യുന്നതെന്നും അതിനാല്‍ മോദി ഞങ്ങളുടെ ദൈവമാണെന്നും പുഷ്പരാജ് പറയുന്നു.

ആറുഉമാസത്തിനുള്ളില്‍ ക്ഷേത്രം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മോദിയുടെ വിഗ്രഹത്തിനൊപ്പം കൃഷ്ണ വിഗ്രഹവും ക്ഷേത്രത്തിലുണ്ടാകും. മാര്‍ബിളില്‍ പണിതീര്‍ത്ത രണ്ടരഅടി വിഗ്രഹമായിരിക്കും മോദിയുടേത്. എന്നാല്‍, ക്ഷേത്രത്തിനതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മറ്റൊരു ക്ഷേത്രം പണിയാനുള്ള ശ്രമവും ബിജെപി തടഞ്ഞിരുന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി അലഹാബാദ് ബിജെപി പ്രസിഡന്റ് രാമരക്ഷ ദ്വിദേവി പറഞ്ഞു. എന്നാല്‍ ക്ഷേത്രം പണി തുടരുകയായിരുന്നു. ഇതിനെതിരെ പോലീസിനെ സമീപിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ബിജെപി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ക്ഷേത്രം പണിയരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications