കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയ്ക്ക് അയിത്തം

Google Oneindia Malayalam News

പട്‌ന : ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി ദര്‍ശനം നടത്തിയ ക്ഷേത്രത്തില്‍ മണിക്കൂറുകള്‍ക്കകം അധികൃതര്‍ ശുദ്ധികലശം നടത്തി. പാട്‌നയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മധുബനി ജില്ലയിലുളള പര്‍മേശ്വരിസ്ഥാനിലാണ് സംഭവം.

ജിതന്‍ റാം മഞ്ചിയുടെ ദര്‍ശനത്തിന് ശേഷം വിഗ്രഹവും ക്ഷേത്രവുമെല്ലാം കഴുകി ശുദ്ധികലശം നടത്തുകയായിരുന്നു. പിന്നാക്കവിഭാഗമായ മഹാദലിത് ജാതിയില്‍ ഉള്‍പ്പെട്ടയാളാണ് ജിതന്‍ റാം മഞ്ചി.

jithanram

'' ജനങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അമ്പലത്തില്‍ ദര്‍ശനം നടത്തിയത്. എന്നാല്‍ ദര്‍ശന ശേഷം അവര്‍ ക്ഷേത്രവും വിഗ്രഹവും ശുദ്ധികലശം നടത്തിയതായി അറിയാന്‍ കഴിഞ്ഞു. സ്വന്തം ആചാരമാണ് ക്ഷേത്രം അധികൃതര്‍ നടപ്പാക്കിയത്. അതിനാല്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ജാതിവിവേചനമെന്ന നിലയില്‍ സംഭവത്തില്‍ എനിക്ക് പരാതിയുണ്ട്. '' - ജിതന്‍ റാം മഞ്ചി പറഞ്ഞു.

പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുഖ്യമന്ത്രിയാണ് ജിതന്‍ റാം മഞ്ചി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജെ.ഡി.യുവിന് തിരിച്ചടി നേരിട്ടപ്പോഴാണ് നിതീഷ് കുമാറിനെ മാറ്റി ജിതന്‍ റാം മഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. നിതീഷ് കുമാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ജിതന്‍ റാം ജെ.ഡി.യുവിലെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്.

English summary
A temple in Bihar was cleaned and the idol washed after Bihar Chief Minister Jitan Ram Manjhi paid a visit there. The temple is located in Madhubani district's Parmeswaristan, 160 km from the state capital Patna. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X