കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് വെളിപ്പെടുത്തല്‍! യെദ്യൂരപ്പയുടെ നെഞ്ചില്‍ അടുത്ത ആണി

  • By
Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് കര്‍ണാടകത്തില്‍ അസാധാരണ സാഹചര്യമാണ് അരങ്ങേറുന്നത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള അവസാനവട്ട നീക്കത്തിലാണ് കര്‍ണാടകത്തില്‍ ബിജെപി. ഇതുവരെ പൊളിഞ്ഞ ഓപ്പറേഷന്‍ താമര തിരഞ്ഞെടുപ്പ് ഫലത്തോട് അടുപ്പിച്ച് വീണ്ടും പുറത്തെടുത്ത് അധികാരം കൈക്കലാക്കണമെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. അത് സാധ്യമായില്ലേല്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ബിജെപി പുറത്താവും.

തിരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിലാണഅ ബിജെപി. കഴിഞ്ഞ ദിവസം 20 എംഎല്‍എമാര്‍ ബിജെപയിലേക്ക് എത്തുമെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ 10 എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

 അട്ടിമറി

അട്ടിമറി

മെയ് 23 ന് ശേഷം സംസ്ഥാനത്ത് പല അട്ടിമറികളും നടക്കുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു പക്ഷേ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിച്ചെന്ന് വരില്ലെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതുകൊണ്ട് തന്നെ ഫലം വരും മുന്‍പ് തന്നെയാണ് സുവര്‍ണാസരം എന്നും ബിജെപി കണക്ക് കൂട്ടുന്നു.

 ഓപ്പറേഷന്‍ താമര

ഓപ്പറേഷന്‍ താമര

ബിജെപി വീണ്ടും ഓപ്പറേഷന്‍ താമര സജീവമാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ തന്നെ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് 20 എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്നായിരുന്നു യെഡ്ഡിയുടെ വെളിപ്പെടുത്തല്‍.

 പത്ത് എംഎല്‍എമാര്‍

പത്ത് എംഎല്‍എമാര്‍

എന്നാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കി അടുത്ത വെടിപൊട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഉടന്‍ തന്നെ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയത്

 ബിജെപി ശ്രമം

ബിജെപി ശ്രമം

സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്ന് മുതല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.അത് ഒരു പുതിയ കാര്യമല്ല. ഞങ്ങളുടെ എംഎല്‍എമാരെ കുറിച്ച് ഒരു ബിജെപി നേതാവ് സംസാരിച്ചിരുന്നു. ഇന്ന് ബിജെപിയുടെ 10 എംഎല്‍എമാര്‍ ഞങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്, സമീര്‍ പറഞ്ഞു.

 നിലനില്‍പ്പ്

നിലനില്‍പ്പ്

കോണ്‍ഗ്രസില്‍ അതൃപ്തരമായ 20 എംഎല്‍എമാരുടെ നിലപാടായിരിക്കും സംസ്ഥാന സര്‍ക്കാരിന്‍റെ നിലനില്‍പ്പ് നിശ്ചിചയിക്കുകയെന്ന് യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമീറിന്‍റെ മറുപടി.
യെദ്യൂരപ്പയുടേത് വെറും പകല്‍കിനാവ് മാത്രമാണ്.

 നിരന്തരം ബന്ധപ്പെടുന്നു

നിരന്തരം ബന്ധപ്പെടുന്നു

ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടന്‍ സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെയിറങ്ങിയാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സമീര്‍ പറഞ്ഞു.

 വായടിപ്പിക്കും

വായടിപ്പിക്കും

സര്‍ക്കാര്‍ നിലംപതിക്കുമെന്ന് പറയുന്നവരുടെ വായടപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും പറഞ്ഞു. കര്‍ണാടകത്തില്‍ മെയ് 19 ന് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നേതാക്കളുടെ വെളിപ്പെടുത്തല്‍.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളായ കുണ്ഡ്ഗോളിലും ചിഞ്ചോളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ഇത്തവണ ശക്തരായ സ്ഥാനാര്‍ത്ഥികളേയാണ് ബിജെപി ഇവിടെ ഇറക്കിയിരിക്കുന്നത്. ഇവിടെ വിജയിച്ചാല്‍ ബിജെപിക്ക് സര്‍ക്കാരിനെ താഴെയിറക്കാന്‍ വളരെ എളുപ്പം സാധിക്കും.

 സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

നിലവില്‍ കോണ്‍ഗ്രസ് 77 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.ദളിന് 37 എംഎല്‍എമാരും. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേസമയം ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്.

 നിര്‍ണായകമാകും

നിര്‍ണായകമാകും

നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി വിജയം ഉറപ്പായാല്‍ അംഗ സംഖ്യ 108 ആകും. ഇതിനോടകം 4 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.

 സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഒരു എംഎല്‍എയ്ക്ക് മേല്‍ രാജിവെയ്ക്കാന്‍ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.അങ്ങനെയെങ്കില്‍ മാന്ത്രിക സംഖ്യ തൊടാന്‍ ബിജെപിക്ക് എളുപ്പം സാധിക്കും.

English summary
ten bjp mlas are in touch with us , says karnataka congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X