കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ 10എംഎല്‍എമാര്‍ രാജിവെച്ചു, വിജയകാന്തിന് തിരിച്ചടി

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ പത്ത് എംഎല്‍എമാര്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്. പല പാര്‍ട്ടിക്കും കനത്ത ആഘാതമാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് വിജയകാന്തിന്റെ ഡിഎംഡികെ പാര്‍ട്ടിയുടെ പല പ്രതീക്ഷകള്‍ക്കും കോട്ടം തട്ടിക്കുകയാണ്. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരാണ് രാജിവെച്ചത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കറാണ് താനെന്ന് വിജയകാന്ത്തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കറാണ് താനെന്ന് വിജയകാന്ത്

ഇതോടെ വിജകാന്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടു. പിഎംകെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികളില്‍ നിന്ന് രണ്ട് എംഎല്‍എമാരും രാജിവെച്ചു. മുഖ്യമന്ത്രി പദവി സ്വപ്‌നം കാണുന്ന വിജയകാന്തിന്റെ പല പ്രതീക്ഷകളും ഇതോടെ താളം തെറ്റിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാജിവെച്ച പത്ത് പേരും എഐഎഡിഎംകെയില്‍ ചേരാനാണ് രാജിവെച്ചത്.

vijayakanth-d

തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിന് ഇവര്‍ രാജി അപേക്ഷ നല്‍കി കഴിഞ്ഞു. ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പാര്‍ട്ടി വിമതരായി തുടരുകയായിരുന്നു. ഇവരാണ് രാജിവെക്കാന്‍ ഒരുങ്ങുന്നത്. അംഗ ബലം കുറഞ്ഞതോടെ വിജയകാന്തിന്റെ പ്രതീക്ഷയും നിലച്ചു.

29 എംഎല്‍എമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷം. അതേസമയം, രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഒമ്പത് എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരെ തിരിയുകയായിരുന്നു. എന്തായാലും തമിഴ്‌നാട്ടില്‍ കനത്ത പോരാട്ടത്തിനാണ് സാധ്യത.

English summary
Ten MLAs resign in Tamil Nadu,actor and DMDK leader Vijayakanth loses leader of opposition status.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X