കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലിനെതിരെ പത്ത് പാര്‍ട്ടികള്‍... ബിജെപിയെ തുറന്നെതിര്‍ക്കും, പിന്തുണച്ച് ജെഡിയു!!

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ ബിജെപിക്ക് പ്രതിസന്ധികള്‍ വര്‍ധിക്കുന്നു. പത്ത് പാര്‍ട്ടികള്‍ ചേര്‍ന്ന് ബിജെപിയെ പൗരത്വ ബില്ലിന്റെ കാര്യത്തില്‍ നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്‍ഡഎയിലെ പ്രമുഖ പാര്‍ട്ടികളും ഇതില്‍ പങ്കാളിയാവും. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ബിജെപി വിള്ളല്‍ ഉണ്ടാക്കാന്‍ നോക്കുന്നതിനെതിരെയും പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച ചേര്‍ന്ന യോഗത്തിലുമാണ് തീരുമാനമുണ്ടായത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. അതേസമയം പൗരത്വ ബില്ലിനെതിരെ ജെഡിയുവും രംഗത്തെത്തിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് പാര്‍ട്ടികളെ അവര്‍ പിന്തുണയ്ക്കുകയും ചെയ്തു.

1

രാഷ്ട്രീയപ്രേരിതമായ യോഗമല്ല, മറിച്ച് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ പ്രതിഷേധമെന്നോണമാണ് യോഗം ചേര്‍ന്നതെന്ന് സംഗ്മ പറഞ്ഞു. മേഖലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. സ്വന്തം ജനങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരെ പ്രമേയം പാസാക്കുമെന്ന് മിസോറം മുഖ്യമന്ത്രി സോറംതാംഗ പറഞ്ഞു. രാജ്യസഭയില്‍ ബില്‍ പാസാവില്ലെന്ന് അതുല്‍ ബോറ പറഞ്ഞു. എംഎന്‍എഫ്, യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, അസം ഗണ പരിഷത്ത്, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഐപിഎഫ്ടി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബിജെപിയെയും പൗരത്വ ബില്ലിനെയും നേരിടാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ പിന്തുണ തേടി അഖിലേഷ് യാദവ്.... ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത നീക്കം!!കോണ്‍ഗ്രസിന്റെ പിന്തുണ തേടി അഖിലേഷ് യാദവ്.... ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത നീക്കം!!

രാഹുലിനെ നയിക്കാനെത്തുന്നത് പ്രവീണ്‍ ചക്രവര്‍ത്തി... ബിജെപിക്കും അമിത് ഷായ്ക്കും ആശങ്ക!!രാഹുലിനെ നയിക്കാനെത്തുന്നത് പ്രവീണ്‍ ചക്രവര്‍ത്തി... ബിജെപിക്കും അമിത് ഷായ്ക്കും ആശങ്ക!!

English summary
ten ne parties oppose citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X