ജിയയുടേത് ആത്മഹത്യയല്ല, കൊലപാതകം?
പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്തെന്ന് മുംബൈ പൊലീസ് കണ്ടെത്തിയ ബോളിവുഡ് നടി ജിയ ഖാന്റെ മരണം ആത്മഹത്യയല്ലെന്ന് വ്യക്താമാകുന്നു. ജിയയുടെ മരണ വാര്‍ത്തയെ സംബന്ധിച്ച് പുറത്ത് വരുന്ന പുതിയ വിവരങ്ങളാണ് അതൊരു ആത്മഹത്യയല്ല നരഹത്യയാണെന്നതിന് കൂടുതല്‍ സാധ്യത നല്‍കുന്നത്.
ജിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാതാവ് റാബിയ ഒരു സ്വാകാര്യ ഫോറന്‍സിക് ഏജന്‍സിയെ കൊണ്ട് നടത്തിയ പരിശോധനയില്‍ ജിയയുടെ മരണത്തിന് ആത്മഹത്യയെക്കാള്‍ കൊലപാതകത്തിന് ഏറെ സാധ്യത കല്‍പ്പിയ്ക്കുന്നു. ജിയയുടേയത് കൊലപാതകമാണെന്നും കേസ് പുനരന്വേഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് റാബിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പ്രണയനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുന്ന ജിയയുടെ മരണത്തിന് കൊലപാതകത്തിന്റെ ക്രൂരമുഖം കൈവരുന്നതെങ്ങനെയെന്ന് അറിയേണ്ട. ജിയയുടേത് കൊലപാതകമാണെന്ന് ഉറപ്പിയ്ക്കുന്ന പത്ത് കാരണങ്ങള്‍ ഇതാ...

നഖത്തിനടിയില്‍ മനുഷ്യമാംസം
ജിയയുടെ അമ്മ സ്വകാര്യ ഫോറന്‍സിക് ഏജന്‍സിയായ കലിന ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഏറെ നിര്‍ണായകമായ ഒരു കാര്യം കണ്ടെത്തി. ജിയയുടെ നഖത്തിനടയില്‍ മനുഷ്യമാംസത്തിന്റെ ചെറിയൊരംശം ഉണ്ടായിരുന്നു. മരിയ്ക്കുന്നതിന് മുന്‍പ് മുറിയില്‍ മല്‍പ്പിടുത്തം നടന്നുവെന്നും ജിയ ചെറുത്ത് നില്ക്കാന് ശ്രമിച്ചപ്പോഴാകാം നഖത്തിനിടയില്‍ അക്രമിയുടെ മാസം പറ്റിയതെന്നും സംശയം.

രക്തം പുരണ്ട വസ്ത്രം
ജിയ ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നതായും കണ്ടെത്തി.

മദ്യപിച്ചു
ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ജിയയുടെ വയറ്റില്‍ 300 മില്ലി മദ്യം ഉണ്ടെന്ന് കണ്ടെത്തി. ഫോറന്‍സിക് വിദ്ഗദന് ഡോ ശര്‍മ്മ പറയുന്നത് മദ്യപിച്ചതിനാല്‍ തന്നെ ഫാനില്‍ തൂങ്ങി മരിയ്ക്കാന്‍ ജിയയ്ക്ക് കഴിയുമായിരുന്നില്ല. ആ ഒരു അവസ്ഥയില്‍ ആരോഗ്യമുള്ള ഒരു മനുഷ്യന് മാത്രമേ ജിയയെ ഫാനില്‍ കെട്ടിത്തൂക്കാന്‍ കഴിയുള്ളൂ. മദ്യപിച്ച് ലക്കുകെട്ട ജിയ എങ്ങനെ മുറിയിലെ ഫാനില്‍ തൂങ്ങി മരിയ്ക്കുമെന്ന ചോദ്യം അവശേഷിയ്ക്കുന്നു.

തെളിവുകള്‍ നശിപ്പിയ്ക്കുന്നു
ജിയയുടെ നഖത്തിനിടയില്‍ കണ്ട മനുഷ്യമാംസവും രക്തവും ആരുടേതാണെന്ന് പൊലീസ് ഇത് വരെയും അന്വേഷിച്ചിട്ടില്ല. ഈ തെളിവുകള്‍ നശിപ്പിയ്ക്കപ്പെട്ടതായാണ് സൂചന

തൂങ്ങി മരണമല്ല
തൂങ്ങിമരിയ്ക്കുന്ന ഒരാളുടെ കണ്ണുകള്‍, നാവ് എന്നിവ പുറത്തേയ്ക്ക് തള്ളി നില്ക്കും. എന്നാല്‍ ജിയയുടെ മരണത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നെന്ന് റാബിയ ഹൈക്കോടതിയില്‍ അറിയിച്ചു. ശ്വാസകോശത്തിനോ തലച്ചോറിനോ ഹെമറേജ് ഉണ്ടാകുന്നതും തൂങ്ങി മരണങ്ങളില്‍ പൊതുവായി കാണാറുള്ളതാണ്. എന്നാല്‍ ജിയയുടെ കാര്യത്തില്‍ ഹെമറേജ് ഉണ്ടായിട്ടില്ലെന്നും മാതാവ്.

മുറിവുകള്‍
ജിയയുടെ കഴുത്തിലെ മുറിവ് തൂങ്ങി മരണം കൊണ്ട് സംഭവിച്ചതാകാം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചുണ്ടിലെ മുറിവുകള്‍ എങ്ങനെ സംഭവിച്ചതാണെന്നതിന് ഉത്തരമില്ല

പൊലീസിന് പിഴയ്ക്കുന്നു
ജിയ ദുപ്പട്ടയില്‍ തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജിയയുടെ കഴുത്തിലെ മുറിവുകള്‍ ദുപ്പട്ടയില്‍ നിന്നുണ്ടായതല്ലെന്നാണ് ഫോറന്‍സിക് വിദ്ഗ്ദര്‍ പറയുന്നത്.

ബെല്‍റ്റ് ഉപയോഗിച്ച് കൊല
ഫാനില്‍ തൂങ്ങി മരിയ്ക്കുന്ന ഒരാളുടെ കഴുത്തില്‍ കാണുന്ന മുറിവുകളല്ല ജിയയുടെ കഴുത്തില്‍ ഉള്ളത്. ബെല്‍റ്റ് പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നതാകാമെന്നും സംശയം

സിസിടിവി ദൃശ്യങ്ങള്‍
ജിയ വീട്ടില്‍ എത്തുമ്പോള്‍ ട്രാക്ക് സ്യൂട്ടാണ് ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മിനുട്ടുകള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ജിയയുടെ മൃതദേഹം നൈറ്റ് ഗൗണ്‍ ധരിച്ച നിലയിലാണ് കണ്ടെത്തിയത്.

അവ്യക്തതകള്‍ ബാക്കി
ഒരു സ്റ്റൂളിന്റെ സഹായമില്ലാതെ സീലിംഗ് ഫാനില്‍ തൂങ്ങി മരിയ്ക്കാന്‍ ജിയയ്ക്ക് കഴിയില്ല. എന്നാല്‍ ജിയ ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നും സ്റ്റൂള് കണ്ടെത്തിയിട്ടില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications