കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രതിസന്ധി; വിമത എംഎൽഎമാർ വിദാൻ സൗധയിലെത്തി വീണ്ടും രാജിക്കത്ത് നൽകി!

Google Oneindia Malayalam News

ബെംഗളൂരു: പത്ത് കർണാടക വിമത എംഎൽഎമാർ പോലീസ് സംരക്ഷണയിൽ സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകി. രാജി സമർപ്പിച്ച ശേഷം മുംബൈയിലേക്ക് പോയ നിയമസഭാംഗങ്ങൾ വൈകിട്ട് ആറിന് സ്പീക്കർ രമേഷ് കുമാറിനെ കാണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് എംഎൽഎമാർ സ്പീക്കറെ കാണാൻ എത്തിയത്.

<strong>ബന്ധം വിച്ഛേദിച്ചവര്‍ ഖത്തറുമായി അടുക്കുന്നു; അംബാസഡറെ നിയോഗിച്ചു, രണ്ടുവര്‍ഷത്തിന് ശേഷം</strong>ബന്ധം വിച്ഛേദിച്ചവര്‍ ഖത്തറുമായി അടുക്കുന്നു; അംബാസഡറെ നിയോഗിച്ചു, രണ്ടുവര്‍ഷത്തിന് ശേഷം

നേരത്തെ രാജികത്ത് നൽകിയിരുന്ന ഏഴ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് വീണ്ടും രാജിക്കത്ത് നൽകിയടിരിക്കുന്നത്. രാജിവയ്ക്കാനുള്ള തീരുമാനം നിയമസഭാ സ്പീക്കറെ നേരിൽ കണ്ട് അറിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനെ തുചർന്ന് പ്രത്യേക വിമാനത്തിലാണ് എംഎൽ‌എമാർ വിദാൻ സൗധയിലെത്തിയത്.

Karnataka MLAs

എംഎല്‍എമാരുടെ രാജിയില്‍ ഇന്ന് തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സ്പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എം.എല്‍എമാരുടെ രാജി സ്വന്തം നിലയിലാണോ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സ്പീക്കർ കോടതിയിൽ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കര്‍ണാടക സ്പീക്കര്‍ കെ രമേഷ് കുമാര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വഴി സുപ്രീം കോടതിയെ സമീപിച്ചത്.

English summary
Ten rebel Karnataka lawmakers to meet the Speaker and confirm their resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X