കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിന്നും മീററ്റിലേക്ക് 60 മിനിട്ട് മാത്രം!! അതിവേഗ റെയില്‍പാതയെക്കുറിച്ച് 10 കാര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി- മീററ്റ് അതിവേഗ റെയില്‍ ഇടനാഴിക്ക് ഉത്തര്‍ പ്രദേശിലെ ഗാസിയാ ബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. ഇതോടെ ദില്ലിയില്‍ നിന്ന് മീററ്റിലേക്ക് എത്താന്‍ ഇനി ഏകദേശം 60 മിനിട്ട് യാത്ര ചെയ്താല്‍ മതിയാകും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹിന്ദണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനു സമീപത്ത് വെച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് ദില്ലി-എന്‍സിആര്‍ടിസി അറിയിച്ചു. ഇവര്‍ക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.


പ്രാദേശിക ഇടനാഴികള്‍ ബന്ധിപ്പിച്ച് കൂടുതല്‍ വേഗതയോടെ മലിനീകരണ രഹിതമായ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് ആര്‍ആര്‍ടിഎസിന്റെത്. പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാകാനായി പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്‍ആര്‍ടിസി ഇതിനോടകം തുടങ്ങി കഴിഞ്ഞു. വരാനിരിക്കുന്ന ദില്ലി-മീററ്റ് പ്രാദേശിക റെയില്‍ അതിവേഗ ഇടനാഴിയെ കുറിച്ച് കൂടുതല്‍ അറിയാം:

-rail-15

1 എന്‍സിആറിന്റെ ഏറ്റവും ജനസാന്ദ്രമായ പ്രദേശത്തിലൂടെ കടന്നു പോകുന്ന 82 കിലോമീറ്റര്‍ നീളമുള്ള ദില്ലി-മീററ്റ് അതിവേഗ റെയില്‍ ഇടനാഴി പദ്ധതി യാഥാര്‍ഥ്യമായാല്‍ ഉത്തര്‍ പ്രദേശിനെയും ഡല്‍ഹിയെയും ബന്ധിപ്പിക്കും.

2 ആകെ 22 ആര്‍ആര്‍ടിഎസ് സ്റ്റേഷനുകള്‍ ഉണ്ടാകും, യാത്രക്കെടുക്കുന്ന പ്രതീക്ഷിത സമയം 55 മിനിറ്റ് ആണ്.

3 160 കിലോമീറ്റര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ശരാശരി 100 കിമി വേഗതയില്‍ സഞ്ചരിച്ച് ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരു സ്റ്റേഷനിലേക്കെത്താന്‍ 5 മുതല്‍ 10 വരെ മിനിട്ട് സമയമെടുക്കുന്നു.

4 സിസിടിവി, മൊബൈല്‍ / ലാപ്‌ടോപ് ചാര്‍ജ്ജിംഗ് പോയിന്റ്, ലഗേജ് സ്‌പേസ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ ട്രെയിനുകളില്‍ ഉണ്ടാകും.

5 ആര്‍ആര്‍ടിഎസ് ട്രെയിനുകളില്‍ ഒമ്പത് കോച്ചുകള്‍ ഉണ്ടാകും. അതില്‍ ഒന്ന് ബിസിനസ് ക്ലാസ് കോച്ചായിരിക്കും. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഇത് ലഭ്യമാകും. ഇതാദ്യമായാണ് ഒരു അതിവേഗ റെയില്‍ ശൃംഖലയില്‍ ബിസിനസ് ക്ലാസ് കോച്ച് ലഭിക്കുന്നത്.

6 ബിസിനസ്സ് കോച്ചുകളില്‍ വലിയൊരു ലഗേജ് കാബിന്‍, വൈഫൈ കണക്ഷന്‍, ലക്ഷ്വറി സീറ്റുകള്‍, റിഫ്രഷ്‌മെന്റുകള്‍ തുടങ്ങിയവയുണ്ടാകും.

7 ക്യു ആര്‍ കോഡ് അടിസ്ഥാന ടിക്കറ്റുകള്‍, പ്രത്യേക എന്‍ട്രി എക്‌സിറ്റുകള്‍, അടുത്തുള്ള ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) പ്രവര്‍ത്തന ക്ഷമമാക്കിയ ഫോണുകള്‍ എന്നിവ ബിസിനസ്സ് കോച്ചുകളില്‍ സ്ഥാപിക്കും. ഓട്ടോമാറ്റിക് ഫെയര്‍ ശേഖരണത്തിനായുള്ള ഗേറ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ സ്ഥാപിക്കും.

8 എല്ലാ ആര്‍ടിആര്‍ടി ട്രെയിനുകളിലും സ്റ്റേഷനുകളിലും എല്ലാ തരത്തിലുള്ള ആളുകളുടെയും സൗകര്യത്തിനുള്ള പ്രവേശനം ലഭ്യമാകും. അതേസമയം, ബിസിനസ്സ് കോച്ചുകള്‍ക്ക് പുറമേ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സീറ്റുകള്‍, ലേഡീസ് കോച്ചുകള്‍ എന്നിവ ലഭ്യമാകും.

9 ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് എത്തിച്ചേരാന്‍ പുതിയൊരു വഴി തെരഞ്ഞെടുത്തതിനാല്‍ മലിനീകരണം കുറയ്ക്കാനും 1 ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങള്‍ റോഡില്‍ ഇറങ്ങുന്നത് തടയുന്നത് വഴി നഗരത്തിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനും സാധിക്കുന്നു.

10 രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് പ്രധാന റെയില്‍വെ പദ്ധതികളില്‍ ആദ്യത്തേതാണ് ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് അതിവേഗ ഇടനാഴി. ഡല്‍ഹി-ഗുരുഗ്രാം-അല്‍വാര്‍, ദില്ലി-സോനിപത്-

English summary
ten thingns to know about delhi-meerut high speed railway corrodor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X