ഷൂഹൈബ് മാലിക്കിന്റെ ഹമാരാ പാകിസ്താന് മറുപടിയുമായി സാനിയ മിര്‍സ; ഇത് ഞങ്ങളുടെ ഹീറോ
Recommended Video

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയും വ്യോമസേന വിംഗ് പൈലറ്റ് അഭിനന്ദന് പാക് പിടിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താന് ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭാര്‍ത്താവുമായി ഷുഹൈബ് മാലിക്കിന്റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടവെച്ചത്.
ഹമാരാ പാകിസ്താന് സിന്ദാബാദ് എന്നയാിരുന്നു അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി നില്‍ക്കെ ഷുഹൈബ് മാലിക് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഷുഹൈബിന്റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ വിവാദങ്ങളില്‍ മൗനം പാലിച്ച സാനിയ അഭിനന്ദന്റെ മോചനത്തിന് പിന്നാലെ എല്ലാം വിവാദങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്.

ബിജെപി
ഷുഹൈബിന്റെ ട്വീറ്റിനെ തുടര്‍ന്ന് സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരുന്നു. മാലികിനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും വന്നാല്‍ തിന്നെ തിരിച്ചു പോവാന്‍ അനുവദിക്കരുതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

സാനിയയെ മാറ്റണം
പാകിസ്താനെതിരേയും ഭീകരവാദത്തിനെതിരേയും രാജ്യം നിലകൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായം പങ്കുവെന്ന മാലിക്കിനൊപ്പം കഴിയുന്ന സാനിയ മിര്‍സയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.

എത്രയും പെട്ടെന്ന് തീരുമാനിക്കണം
തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയയെ മാറ്റാന്‍ സംസ്ഥന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം. പകരം തല്‍സ്ഥാനത്തേക്ക് സൈന നേവാളിനെയോ പിവി സിന്ധുവിനെയോ വിവിഎസ് ലക്ഷമണനെയോ നിയമിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

ഷുഹൈബിന്റെ ട്വീറ്റിന്റെ പേരില്‍
എന്നാല്‍ ഷുഹൈബിന്റെ ട്വീറ്റിന്റെ പേരില്‍ സാനിയയെ വിമര്‍ശിക്കുന്നതിന് എതിരേയും ചിലര്‍ രംഗത്തെത്തി. സാനിയയുടെ രാജ്യസ്നേഹത്തെ അളക്കാന്‍ സംഘപരിവാറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ചിലര്‍ ബിജെപിക്ക് മറുപടി നല്‍കിയത്.
|
ട്വീറ്റ്
ഷുഹൈബ് മാലിക്

ഞങ്ങളുടെ ഹീറോ
ഇതിന് പിന്നാലെയാണ് അഭിനന്ദന്റെ മോചനത്തില്‍ ആഹ്ളാദം പ്രകടപ്പിച്ചുകൊണ്ടുള്ള സാനിയയുടെ ട്വീറ്റ് വരുന്നത്. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്പ്പിക്കുന്നുഎന്നായിരുന്നു സാനിയ ട്വീറ്റ് ചെയ്തത്.
|
ഹീറോയ്ക്ക് സ്വാഗതം
സാനിയ ട്വീറ്റ്

പുല്‍വാമ ഭീകരാക്രമണത്തിലും
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്മാര്ക്കും കുടുംബത്തിനും പിന്തുണയുമായി സാനിയ മിര്‍സ രംഗത്ത് വന്നിരുന്നു. വീരമൃത്യ വരിച്ച് ജവാന്മാര്ക്കും കുടുംബത്തിനും ഒപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാര്‍ത്ഥ ഹീറോ അവരാണെന്നായിരുന്നു പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സാനിയ ട്വീറ്റ് ചെയ്തത്.

ഒന്നാം നമ്പര്‍ ജഴ്സി
അതേസമയം അഭിനന്ദന്റെ മോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിച്ചും കായിക രംഗത്ത് നിന്നും നിരവധി പേരായിരുന്നു രംഗത്ത് എത്തിയത്. വിങ് കമാന്റര്‍ അഭിനന്ദന് എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് ധീരസൈനികനോടുള്ള ആദരസൂചകമായി ക്രിക്കറ് ടീം തയ്യാറാക്കിയത്.
|
ബിസിസിഐ
ട്വീറ്റ്

വിരാട് കോഹ്ലി, സച്ചിന്
സച്ചിന് തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍, വിവി എസ് ലക്ഷ്മണ് തുടങ്ങിയ ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന് വര്‍ധമാന്റെ തിരിച്ചു വരവില്‍ സന്തോഷം പ്രകടിപ്പിച്ചു. നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ എന്ന് സച്ചിന് വിശേഷിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥ ഹീറോ എന്നായിരുന്നു വിരാട് കോഹ്ലി വിശേഷിപ്പിച്ചത്.
|
സച്ചിന്
ട്വീറ്റ്

ഗംഭീര്‍
അഭിനന്ദന് തിരിച്ചെത്തുംവരെ താന്‍ ഭയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നൂ' എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications