കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂഹൈബ് മാലിക്കിന്‍റെ ഹമാരാ പാകിസ്താന് മറുപടിയുമായി സാനിയ മിര്‍സ; ഇത് ഞങ്ങളുടെ ഹീറോ

Google Oneindia Malayalam News

Recommended Video

cmsvideo
മാലിക്കിന്‍റെ ഹമാരാ പാകിസ്താന് മറുപടിയുമായി സാനിയ മിര്‍സ | Oneindia Malayalam

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയും വ്യോമസേന വിംഗ് പൈലറ്റ് അഭിനന്ദന്‍ പാക് പിടിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭാര്‍ത്താവുമായി ഷുഹൈബ് മാലിക്കിന്‍റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടവെച്ചത്.

ഹമാരാ പാകിസ്താന്‍ സിന്ദാബാദ് എന്നയാിരുന്നു അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി നില്‍ക്കെ ഷുഹൈബ് മാലിക് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഷുഹൈബിന്‍റെ ട്വീറ്റില്‍ സാനിയ മിര്‍സ മറുപടി പറയണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ വിവാദങ്ങളില്‍ മൗനം പാലിച്ച സാനിയ അഭിനന്ദന്‍റെ മോചനത്തിന് പിന്നാലെ എല്ലാം വിവാദങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ്.

ബിജെപി

ബിജെപി

ഷുഹൈബിന്‍റെ ട്വീറ്റിനെ തുടര്‍ന്ന് സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നിരുന്നു. മാലികിനെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും വന്നാല്‍ തിന്നെ തിരിച്ചു പോവാന്‍ അനുവദിക്കരുതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

സാനിയയെ മാറ്റണം

സാനിയയെ മാറ്റണം

പാകിസ്താനെതിരേയും ഭീകരവാദത്തിനെതിരേയും രാജ്യം നിലകൊള്ളുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായം പങ്കുവെന്ന മാലിക്കിനൊപ്പം കഴിയുന്ന സാനിയ മിര്‍സയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.

എത്രയും പെട്ടെന്ന് തീരുമാനിക്കണം

എത്രയും പെട്ടെന്ന് തീരുമാനിക്കണം

തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് സാനിയയെ മാറ്റാന്‍ സംസ്ഥന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം. പകരം തല്‍സ്ഥാനത്തേക്ക് സൈന നേവാളിനെയോ പിവി സിന്ധുവിനെയോ വിവിഎസ് ലക്ഷമണനെയോ നിയമിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

ഷുഹൈബിന്‍റെ ട്വീറ്റിന്‍റെ പേരില്‍

ഷുഹൈബിന്‍റെ ട്വീറ്റിന്‍റെ പേരില്‍

എന്നാല്‍ ഷുഹൈബിന്‍റെ ട്വീറ്റിന്‍റെ പേരില്‍ സാനിയയെ വിമര്‍ശിക്കുന്നതിന് എതിരേയും ചിലര്‍ രംഗത്തെത്തി. സാനിയയുടെ രാജ്യസ്നേഹത്തെ അളക്കാന്‍ സംഘപരിവാറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ചിലര്‍ ബിജെപിക്ക് മറുപടി നല്‍കിയത്.

ട്വീറ്റ്

ഷുഹൈബ് മാലിക്

ഞങ്ങളുടെ ഹീറോ

ഞങ്ങളുടെ ഹീറോ

ഇതിന് പിന്നാലെയാണ് അഭിനന്ദന്‍റെ മോചനത്തില്‍ ആഹ്ളാദം പ്രകടപ്പിച്ചുകൊണ്ടുള്ള സാനിയയുടെ ട്വീറ്റ് വരുന്നത്. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നുഎന്നായിരുന്നു സാനിയ ട്വീറ്റ് ചെയ്തത്.

ഹീറോയ്ക്ക് സ്വാഗതം

സാനിയ ട്വീറ്റ്

പുല്‍വാമ ഭീകരാക്രമണത്തിലും

പുല്‍വാമ ഭീകരാക്രമണത്തിലും

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ക്കും കുടുംബത്തിനും പിന്തുണയുമായി സാനിയ മിര്‍സ രംഗത്ത് വന്നിരുന്നു. വീരമൃത്യ വരിച്ച് ജവാന്‍മാര്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാര്‍ത്ഥ ഹീറോ അവരാണെന്നായിരുന്നു പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സാനിയ ട്വീറ്റ് ചെയ്തത്.

ഒന്നാം നമ്പര്‍ ജഴ്സി

ഒന്നാം നമ്പര്‍ ജഴ്സി

അതേസമയം അഭിനന്ദന്‍റെ മോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചും അദ്ദേഹത്തിന്‍റെ ധീരതയെ പ്രശംസിച്ചും കായിക രംഗത്ത് നിന്നും നിരവധി പേരായിരുന്നു രംഗത്ത് എത്തിയത്. വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് ധീരസൈനികനോടുള്ള ആദരസൂചകമായി ക്രിക്കറ് ടീം തയ്യാറാക്കിയത്.

ബിസിസിഐ

ട്വീറ്റ്

വിരാട് കോഹ്ലി, സച്ചിന്‍

വിരാട് കോഹ്ലി, സച്ചിന്‍

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍, വിവി എസ് ലക്ഷ്മണ്‍ തുടങ്ങിയ ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ധമാന്‍റെ തിരിച്ചു വരവില്‍ സന്തോഷം പ്രകടിപ്പിച്ചു. നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ എന്ന് സച്ചിന്‍ വിശേഷിപ്പിച്ചപ്പോള്‍ യഥാര്‍ത്ഥ ഹീറോ എന്നായിരുന്നു വിരാട് കോഹ്ലി വിശേഷിപ്പിച്ചത്.

സച്ചിന്‍

ട്വീറ്റ്

ഗംഭീര്‍

ഗംഭീര്‍

അഭിനന്ദന്‍ തിരിച്ചെത്തുംവരെ താന്‍ ഭയത്തിലായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മകനെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നൂ' എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

English summary
You are our HERO: Tennis star Sania Mirza celebrates Abhinandan Varthaman’s return from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X