75000 ത്തിന്റെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും ഇത് ശരിയായിരുന്നോ? സത്യത്തില്‍ സാനിയ പറഞ്ഞത് ഇതാണ്
ദില്ലി: മധ്യപ്രദേശ് സര്‍ക്കാരിന്റെ കായിക അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എഴുപത്തിയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും വിമാന ടിക്കറ്റും ആവശ്യപ്പെട്ടു എന്ന ആരോപണം സാനിയ മിര്‍സ നിഷേധിച്ചു. സമയം ലാഭിക്കാനായി സ്വകാര്യ വിമാനം ഏര്‍പ്പാടാക്കന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് സാനിയ പറഞ്ഞു.
അഞ്ചുലക്ഷം രൂപയാണ് സാനിയ മിര്‍സ ചടങ്ങില്‍ പങ്കെടുക്കാനായി ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ചടങ്ങില്‍ നിന്ന് സാനിയ മിര്‍സയെ ഒഴിവാക്കി എന്നായിരുന്നു വാര്‍ത്ത്.സാനിയുയുടെ സൗകര്യത്തിനായി ഓഗസ്റ്റില്‍ നടത്താനിരുന്ന ചടങ്ങ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ചടങ്ങിന്റെ നാലുദിവസം മുന്‍പാണ് സാനിയ ഈ ആവശ്യങ്ങളുന്നയിച്ചതെന്ന് മധ്യപ്രദേശ് കായിക മന്ത്രി പറഞ്ഞു.

ആരോപണം നിഷേധിച്ച് സാനിയ
മധ്യപ്രദേശ് സര്‍ക്കാരിന്റെ കായിക അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എഴുപത്തിയ്യായിരം രൂപയുടെ മേക്കപ്പ കിറ്റും വിമാന ടിക്കറ്റും ആവശ്യപ്പെട്ടു എന്ന ആരോപണം സാനിയ മിര്‍സ നിഷേധിച്ചു.

സാനിയ ആവശ്യപ്പെട്ടതെന്ന ആരോപണം
എഴുപത്തിയ്യായിരം രൂപയുടെ മേക്കപ്പ് കിറ്റും അഞ്ച് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുള്ള ചാര്‍ട്ടേട് വിമാനം എന്നിവ ആവശ്യപ്പെട്ടതായി മധ്യപ്രദേശ് കായിക മന്ത്രി യശോധര രാജെ സിന്ധ്യ ആരോപിച്ചു.

സമയം ലാഭിക്കാന്‍
ഒട്ടേറെ തിരക്കുകളുള്ള തനിക്ക് സമയം ലാഭിക്കാനായി സ്വകാര്യ വിമാനം ഏര്‍പ്പാടാക്കാന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നാണ് സാനിയ മിര്‍സ വ്യക്തമാക്കി. പിറ്റേ ദിവസം ഗോവയില്‍ മറ്റൊരു ചടങ്ങിലും പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. സാധാരണ വിമാനയാത്രയ്ക്ക് ഏഴുമണിക്കൂര്‍ വേണം ഇതു ലാഭിക്കാന്‍ വേണ്ടിയാണ് സ്വകാര്യ വിമാനം ആവശ്യപ്പെട്ടത്.

ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്
കായിക അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചുല്കഷം രൂപ ആവശ്യപ്പെട്ടു എന്നാരോപിച്ച് സാനിയയെ ചടങ്ങില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു വാര്‍ത്ത.

ചടങ്ങ് ഓഗസ്റ്റില്‍ നടത്താനിരുന്നത്
മധ്യപ്രദേശ് സര്‍ക്കാരിന്റെ കായിക അവാര്‍ഡ് വിതരണ ചടങ്ങ് കഴിഞ്ഞ ഓഗസ്റ്റിലാണ് നടത്താനിരുന്നത്. എന്നാല്‍ സാനിയയുടെ സൗകര്യത്തിനായി ഓഗസ്റ്റിലുള്ള ചടങ്ങ് നവംബറിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications