പ്ലസ് ടു പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് കിട്ടിയില്ല, 17 കാരി ആത്മഹത്യ ചെയ്തു
മുംബൈ: പ്ലസ് ടു പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് ലഭിക്കില്ലെന്ന പേടിയില്‍ 17 കാരി ആത്മഹത്യ ചെയ്തു. കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റ് കിട്ടാത്തതാണ് ആത്മഹത്യ ചെയ്യുന്നതിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു.
വെള്ളിയാഴ്ച ഏഴ് മണിയ്ക്ക് മാതാപിതാക്കള്‍ ജോലിക്ക് പോയപ്പോഴാണ് സംഭവം നടക്കുന്നത്. ഫെബ്രുവരി 18ന് ആരംഭിക്കുന്ന പരീക്ഷയ്്ക്ക് സുഹൃത്തുകള്‍ക്കെല്ലാം ഫെബ്രുവരി 3ന് ഹാള്‍ ടിക്കറ്റ് ലഭിച്ചിരുന്നു.

പരീക്ഷ എഴുത്തുന്നതിന് വേണ്ടത്ര ഹാജര്‍ ഇല്ലാത്തിരുന്നു എന്ന് കോളേജ് അധികൃതര്‍ പറയുന്നു. എന്നാല്‍ പിതാവിനൊപ്പം കോളേജില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഉടന്‍ തന്നെ ഹാള്‍ ടിക്കറ്റ് കിട്ടുമെന്നും അറിയിച്ചു. കുറച്ച് വര്‍ക്കുകള്‍ കൂടി തീര്‍ക്കാനുള്ളത് കൊണ്ടാണ് ഹാള്‍ ടിക്കറ്റ് വൈകിയത്.
പരീക്ഷ എഴുതാന്‍ സാധിക്കില്ല എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും മാതാപിതാകള്‍ ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു.












Click it and Unblock the Notifications