തിരഞ്ഞെടുപ്പടുത്തു, ബിഹാറില്‍ വര്‍ഗ്ഗീയ കളി തുടങ്ങി? കിഷന്‍ഗഞ്ചില്‍ സംഘര്‍ഷം...
കിഷന്‍ഗഞ്ച്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടുകള്‍ കൈയ്യടക്കാന്‍ വര്‍ഗ്ഗീയ ധ്രുവീകരണങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയിലിപ്പോള്‍ പതിവായിക്കൊണ്ടിരിയ്ക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നേരിടുന്ന ബിഹാറും ഇക്കാര്യത്തില്‍ പിറകില്ല.
കിഷന്‍ഗഞ്ചില്‍ വന്‍ ലഹളയ്ക്കുള്ള സാധ്യത തന്നെയാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്. കാളീ ദേവിയുടെ വിഗ്രഹം നശിപ്പിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതാണ് പുതിയ സംഭവം.

കിഷന്‍ഗഞ്ച് ജില്ലയിലെ നേപ്പാള്‍ ഗഥ് കോളനിയിലെ കാളീ വിഗ്രഹമാണ് നശിപ്പിയ്ക്കപ്പെട്ടതായി പറയപ്പെടുന്നത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ജനങ്ങള്‍ നിരത്തിലിറങ്ങി. എന്നാല്‍ അധികൃതരുടെ സമയോചിതമായ ഇടപെടല്‍ സ്ഥിതിഗതികള്‍ ശാന്തമാക്കിയിട്ടുണ്ട്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മതം ഒരു വലിയ സ്വാധീന ശക്തിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംഘര്‍ഷങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മനപ്പൂര്‍വ്വം സൃഷ്ടിയ്ക്കുന്നതാണെന്നും ആരോപണമുണ്ട്.
ജില്ലാ മജിസ്‌ട്രേറ്റ് അനിമേഷ് കുമാര്‍ പ്രഷാറും ജില്ലാ പോലീസ് മേധാവി രാജീവ് രഞ്ജനും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിയ്ക്കുകയാണ്. പോലീസും അര്‍ദ്ധ സൈനിക വിഭാഗവും സ്ഥലത്തുണ്ട്. ജനങ്ങളോട് വീടുകളിലേയ്ക്ക് മടങ്ങിപ്പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫ്‌ലാഗ് മാര്‍ച്ചും നടത്തി.












Click it and Unblock the Notifications