കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ കത്തിച്ചെന്ന്... കാശ്മീരില്‍ ഹിന്ദു - മുസ്ലിം സംഘര്‍ഷം

  • By Muralidharan
Google Oneindia Malayalam News

ജമ്മു: അതിര്‍ത്തി സംസ്ഥാനമായ ജമ്മു കശ്മീരില്‍ ഹിന്ദു - മുസ്ലീം സംഘര്‍ഷം. മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ പേജുകള്‍ കത്തിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ജമ്മുവിലെ ബാദെര്‍വ ടൗണിലാണ് ദസറ ആഘോഷങ്ങള്‍ക്കിടെ ഒരു സംഘം ആളുകള്‍ വിശുദ്ധ ഖുറാനിലെ പേജുകള്‍ കത്തിച്ചത്.

വ്യാഴാഴ്ചയാണ് ഖുറാനിലെ പേജുകള്‍ കത്തിച്ചതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുസ്ലീം യുവാക്കള്‍ പ്രതിഷേധിച്ചു. പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ ഇവര്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. കടകളും തുറന്നിട്ടില്ല.

jammu-and-kashmir-map

ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നതായി ആശങ്ക വളരുന്നതിനിടെയാണ് ജമ്മു കാശ്മീരിലെ ഈ സംഭവം. ദസറ ആഘോഷത്തിനിടെ ഖുറാനിലെ പേജുകള്‍ കത്തിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് തുടങ്ങിയ സംഘര്‍ഷം രൂക്ഷമാകുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുക്കളും മുസ്ലീങ്ങളും ഏതാണ്ട് ഒരേപോലയുള്ള സ്ഥലമാണ് ഇത്.

English summary
Tension grips Jammu town over alleged desecration of Quran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X