കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍ നഗര്‍ വീണ്ടും കലാപഭൂമിയാവുന്നു

  • By Aiswarya
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു.വര്‍ഗീയകലാപം മൂലം രണ്ടുപേര്‍ വെടിയേറ്റുമരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

മുസഫര്‍ നഗറിലും സഹാറന്‍പൂര്‍ ജില്ലയിലെ റാംപൂര്‍ മണിഹരന്‍ പ്രദേശത്തുമാണ് രണ്ടുപേര്‍ വെടിയേറ്റുമരിച്ചത്. പശുവിനെ അറുത്തെന്നാരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസഫര്‍ നഗറില്‍ മുസ്ലിം യുവാവിനെ ജനമധ്യത്തിലൂടെ മൃഗീയമായി മര്‍ദിച്ചുകൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വര്‍ഗീയസംഘര്‍ഷമുണ്ടായത് .

01-1435729347-17-39.jpg

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടയില്‍ ബൈക്കിലത്തെിയ നാല് പേര്‍ മിര്‍നാപൂരിലെ ഭൂമധ്യ ഗ്രാമത്തിലെ 25കാരനെ വെടിവെച്ചുകൊന്നു. ഇതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം കല്‌ളേറ് നടത്തുകയും പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷമാണ് സഹാറന്‍പൂരിലേക്കും സംഘര്‍ഷം പടര്‍ന്നത്. പെണ്‍കുട്ടിയെ യുവാക്കള്‍ അപമാനിച്ചെന്ന പ്രചാരണമാണ് സഹാറന്‍പൂരില്‍ വര്‍ഗീയസംഘര്‍ഷത്തിനിടയാക്കിയത്.

ഇതിനെതുടര്‍ന്ന് സംഘടിച്ചത്തെിയ ഒരുവിഭാഗം യുവാക്കളെ ആക്രമിച്ചു. ഇതോടെ ഇരുവിഭാഗവും സംഘടിച്ചത്തെി പരസ്പരം വെടിവെപ്പ് നടത്തിയെന്നും എട്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. പിന്നീട് സ്ഥലത്തത്തെിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നടത്തിയ വെടിവെപ്പിലാണ് 25കാരന്‍ മരിച്ചതെന്നും പൊലീസ് അറിയിച്ചു. 2014ലെ കലാപത്തില്‍ സഹാറന്‍പൂരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
he Muslims were rescued on Tuesday afternoon after police dispersed the mob with a lathicharge and by firing shots in the air.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X