കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുപേര്‍ക്കെതിരേ ആക്രമണം, മുസാഫര്‍ നഗറില്‍ വീണ്ടും പ്രശ്‌നം

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വീണ്ടും സംഘര്‍ഷമുണ്ടായേക്കുമെന്ന ആശങ്ക സജീവമാകുന്നു. കഴിഞ്ഞ ദിവസം ജാട്ട് കോളനിയില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ നാലു യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ട്യൂഷന്‍ ക്ലാസ്സിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. തക്ക സമയത്ത് പോലിസ് ഇടപെടല്‍ ഉണ്ടായതിനാല്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം പോലിസ് സ്‌റ്റേഷനു മുന്നില്‍ ഉപരോധം ആരംഭിച്ചിരിക്കുകയാണ്.

Muzaffarnagar

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ഈ മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായിരിക്കുകയാണ്. 60 പേര്‍ കൊല്ലപ്പെടുകയും പതിനായിരകണക്കിന് ആളുകള്‍ പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്ത് സമാധാനം തിരികെ കൊണ്ടു വരാന്‍ ഏറ്റവും കൂടുതല്‍ മുന്‍ കൈയെടുത്തത് സിപിഎമ്മാണ്. കലാപത്തിലെ ഇരകള്‍ക്ക് താമസിക്കാനായി 54ഓളം വീടുകളാണ് സിപിഎം മുന്‍കൈയെടുത്ത് നിര്‍മിക്കുന്നത്. കലാപത്തില്‍ അയ്യായിരത്തിലേറെ പേര്‍ക്കെങ്കിലും വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മേഖലയില്‍ വിവിധ സന്നദ്ധസംഘടനകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

മുസഫാര്‍ കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ വാര്‍ത്തകള്‍ വായിക്കാന്‍

English summary
More violence in Muzaffarnagar.Tension prevailed after four students from a community were beaten up by a group of people in Jat colony, sparking protests. The trouble started when the four youths had gone for tuition classes in the colony last evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X