കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ റാലിക്കിടെ ടെന്റ് തകര്‍ന്നു; ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍!! പ്രസംഗം നിര്‍ത്തി മോദി

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിക്കിടെ ടെന്റ് തകര്‍ന്നു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 67 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മോദി പ്രസംഗം വേഗം മതിയാക്കി ആശുപത്രിയിലേക്ക് തിരിച്ചു.

18

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം. മോദി പങ്കെടുക്കുന്ന റാലി ആയതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രധാന വേദിയോട് ചേര്‍ന്നാണ് ടെന്റ് നിര്‍മിച്ചിരുന്നത്. ഇതിന് മുകളിലും താഴെയും ആളുകളുണ്ടായിരുന്നു.

മഴ പെയ്തതോടെയാണ് കൂടുതല്‍ പേര്‍ ടെന്റിലേക്കെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. സംഭവം ഉണ്ടായ ഉടനെ മോദി വിഷയത്തില്‍ ഇടപെട്ടു. മുതിര്‍ന്ന നേതാക്കളോട് വിഷയം തിരക്കി. പിന്നീട് വേഗം പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

മോദിയുടെ പ്രസംഗം പകുതി ആയപ്പോഴാണ് ടെന്റ് തകര്‍ന്നത്. മോദിക്കടുത്ത് സുരക്ഷയ്ക്ക് വേണ്ടി നിന്നിരുന്ന ഉദ്യോഗസ്ഥരോടും നേതാക്കളോടും മോദി കാര്യം തിരക്കുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പരിക്കേറ്റവര്‍ക്ക് മോദിയുടെ സുരക്ഷാ സംഘത്തിലുള്ള ഡോക്ടര്‍ തന്നെ പ്രാഥമിക പരിശോധന നടത്തി. പിന്നീട് മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളിലാണ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

മുഴുവന്‍ സീറ്റും പിടിക്കാന്‍ കോണ്‍ഗ്രസ്; ഒരൊറ്റ ശത്രു ബിജെപി!! പ്രമുഖര്‍ ദില്ലിക്ക്, നിര്‍ണായകനീക്കംമുഴുവന്‍ സീറ്റും പിടിക്കാന്‍ കോണ്‍ഗ്രസ്; ഒരൊറ്റ ശത്രു ബിജെപി!! പ്രമുഖര്‍ ദില്ലിക്ക്, നിര്‍ണായകനീക്കം

പെട്രോള്‍ വില കുതിച്ചുയരുന്നു; നൂറ് രൂപയിലെത്തുമെന്ന് പ്രവചനം, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്പെട്രോള്‍ വില കുതിച്ചുയരുന്നു; നൂറ് രൂപയിലെത്തുമെന്ന് പ്രവചനം, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

English summary
Tent collapses during PM Modi's Midnapore rally, 22 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X