കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴക്കുണ്ടാക്കിയതിന് ശാസന; അധ്യാപകന് നേരെ മൂന്ന് തവണ നിറയൊഴിച്ച് വിദ്യാര്‍ത്ഥി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി. ഒരേസമയം സ്‌കൂള്‍ അധികൃതരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. യുപിയിലെ സീതാംപൂരിലാണ് സംഭവം. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥനി അധ്യാപകനെ വെടിവെച്ചത്.

എന്നാല്‍ ഈ കുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് മാത്രം ആര്‍ക്കുമറിയില്ല. അധ്യാപകനുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മറ്റൊരു കുട്ടിയുമായുള്ള തര്‍ക്കത്തില്‍ ഈ അധ്യാപകന്‍ കുട്ടിയെ ശാസിച്ചിരുന്നു. അതാണ് പകയ്ക്ക് കാരണമായത്.

1

മൂന്ന് റൗണ്ടാണ് ഈ കുട്ടി അധ്യാപകന് നേരെ വെടിയുതിര്‍ത്തത്. അധ്യാപകന് ജീവനും കൊണ്ട് ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് തവണ വെടിവെച്ച ശേഷം ഈ വിദ്യാര്‍ത്ഥി ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം അവയവങ്ങള്‍ക്കൊന്നും വെടിയേറ്റിട്ടില്ല.

അതുകൊണ്ട് അപകടനില തരണം ചെയ്തിട്ടുണ്ട്. സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അധ്യാപകന് പിന്നാലെ തോക്കുമായി ഓടുന്ന വിദ്യാര്‍ത്ഥിയെ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ വൈകാതെ തന്നെ ഇവിടേക്ക് എത്തിയവര്‍ കുട്ടിയെ കീഴ്‌പ്പെടുത്തുകയും, തോക്ക് പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

അധ്യാപകന്‍ ഈ വിദ്യാര്‍ത്ഥിയോട് ഏറ്റുമുട്ടുന്നുണ്ട്. പക്ഷേ ഈ വിദ്യാര്‍ത്ഥി തോക്കിന്റെ പാത്തി വെച്ച് ഇയാളെ മര്‍ദിക്കുന്നതും കാണാം. ഇതിന് പിന്നാലെയാണ് ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. കുട്ടിയെ ഇവരാണ് പിടിച്ച് മാറ്റിയത്.

ഒരാള്‍ മരത്തിന്റെ വടി എടുത്ത് ഈ കുട്ടിയെ വിരട്ടി നോക്കുന്നുണ്ട്. അധ്യാപകന്‍ നിലത്ത് ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റുള്ളവര്‍ വിദ്യാര്‍ത്ഥിയെ മുറുകെ പിടിക്കുന്നതും കാണാം. വിദ്യാര്‍ഥിക്ക് തന്നോട് ഇത്ര ദേഷ്യം ആ സംഭവത്തിന് ശേഷം ഉണ്ടാവുമെന്ന് അറിഞ്ഞില്ലെന്നും അധ്യാപകന്‍ പറഞ്ഞു.

English summary
tenth standard student shots his teacher three times in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X