Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ സൈനികന്‍ ഭീകരസംഘടനയില്‍: ആയുധങ്ങളുമായി മുങ്ങിയതിന് പിന്നില്‍!!

ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്‍ സഹൂര്‍ അഹമ്മദിനെയാണ് കാണാതായത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് ആയുധവുമായി കാണാതായ സൈനികന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്ന് സംശയം. സഹൂര്‍ അഹമ്മദ് തോക്കല്‍ എന്ന ടെറിട്ടോറിയല്‍ ആര്‍മി സൈനികനെയാണ് എകെ 47 തോക്കുമായി കശ്മീരിലെ ബാരാമുള്ളയിലെ സൈനിക ക്യാമ്പില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി മുതലാണ് ഇയാളെ കാണാതായത്.

സംഭവത്തോടെ കാണാതായ തോക്കറിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് വ്യാപകമാക്കിയിട്ടുണ്ട്. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാളുടെ പക്കല്‍ എകെ 47 തോക്കുകള്‍ക്ക് പുറമേ മൂന്ന് മാഗ്സിനുകളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ടെറിട്ടോറിയല്‍ ആര്‍മിയുടെ 173 ബറ്റാലിയന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് തോക്കറെന്ന് പോലീസ് വ്യക്തമാക്കി.

kashmir

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ വച്ച് സുരക്ഷാ സേനയുടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികം ആചരിക്കാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സൈനികനെ കാണാതാവുന്നത്.

താക്കൂര്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സംഘടന കശ്മീരില്‍ നിന്ന് 40 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നുവെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+