ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ വധിച്ചു, ആയുധ ശേഖരം പിടിച്ചെടുത്തു
കശ്മീര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.
ഷോപ്പിയാന്‍ ജില്ലയിലെ കപ്രാന്‍ ബതാഗുണ്ടിലാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷകര്‍ ഇ തൊയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ പക്കല്‍ നിന്നും മാരകമായ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു.
ഷോപ്പിയാനിലെ നദിഗാം ഗ്രാമത്തില്‍ നലംബര്‍ 20നുണ്ടായ ഏറ്റമുട്ടലില്‍ നാലു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.


Click it and Unblock the Notifications