ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് നാഷണൽ കോൺഫറൻസ് പ്രവർത്തകർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ രണ്ട് മരണം. നാഷണൽ കോൺഫറൻസ് പ്രവർത്തക രായ നാസിർ ഭട്, മുഷ്താഖ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗറിലെ കർഫാലി മെഹല്ലയ്ക്ക് സമീപത്ത് നിന്നാണ് ഭീകരർ വെടിയുതിർത്തത്. ജമ്മൂ കശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം കൂടി മാത്രം അവശേഷിക്കെയാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നത്.

സംഭവത്തിന് പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ജമ്മു കശ്മീരിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിനും രണ്ടാം ഘട്ടം ഓകടോബർ 10നും മൂന്നാം ഘട്ടം ഒക്ടോബർ 13നും നാലാംഘട്ടം ഒക്ടോബർ 16നും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓക്ടോബർ 20നാണ് വോട്ടെണ്ണൽ.
നാഷണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ജമ്മുഖസ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35ൽ കേന്ദ്രനിലപാട് വ്യക്തമാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരു പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുന്നത്. പിഡിപിയുമായി ബിജെപി സഖ്യം അവസാനിപ്പിച്ചതിനാൽ ജൂൺ മുതൽ ജമ്മു കശ്മീർ ഗവർണർ ഭരണത്തിലാണ്.












Click it and Unblock the Notifications