കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം; രണ്ട് നാഷണൽ കോൺഫറൻസ് പ്രവർത്തകർ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ രണ്ട് മരണം. നാഷണൽ കോൺഫറൻസ് പ്രവർത്തക രായ നാസിർ ഭട്, മുഷ്താഖ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീനഗറിലെ കർഫാലി മെഹല്ലയ്ക്ക് സമീപത്ത് നിന്നാണ് ഭീകരർ വെടിയുതിർത്തത്. ജമ്മൂ കശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം കൂടി മാത്രം അവശേഷിക്കെയാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നത്.

kashmir

സംഭവത്തിന് പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ജമ്മു കശ്മീരിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിനും രണ്ടാം ഘട്ടം ഓകടോബർ 10നും മൂന്നാം ഘട്ടം ഒക്ടോബർ 13നും നാലാംഘട്ടം ഒക്ടോബർ 16നും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓക്ടോബർ 20നാണ് വോട്ടെണ്ണൽ.

നാഷണൽ കോൺഫറൻസും പിഡിപിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ജമ്മുഖസ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35ൽ കേന്ദ്രനിലപാട് വ്യക്തമാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരു പാർട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുന്നത്. പിഡിപിയുമായി ബിജെപി സഖ്യം അവസാനിപ്പിച്ചതിനാൽ ജൂൺ മുതൽ ജമ്മു കശ്മീർ ഗവർണർ ഭരണത്തിലാണ്.

ഇന്ത്യൻ ഗ്രാമങ്ങളുടെ പട്ടിണി മാറ്റി ചൈന; 400 കുടുംബങ്ങളിൽ അവശ്യ വസ്തുക്കൾ ചൈനയിൽ നിന്ന്ഇന്ത്യൻ ഗ്രാമങ്ങളുടെ പട്ടിണി മാറ്റി ചൈന; 400 കുടുംബങ്ങളിൽ അവശ്യ വസ്തുക്കൾ ചൈനയിൽ നിന്ന്

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസിയെ വെറുതെ വിട്ടു; 18 വർഷങ്ങൾക്ക് ശേഷം!!!ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസിയെ വെറുതെ വിട്ടു; 18 വർഷങ്ങൾക്ക് ശേഷം!!!

English summary
terror attack in srinagar, 2 killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X