കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം, പോലീസുകാരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാശ്മീരിലെ അനന്ത്‌നഗ് ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ടു നാട്ടുകാരും കൊല്ലപ്പെട്ടു.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാശ്മീരിലെ അനന്ത്‌നഗ് ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ടു നാട്ടുകാരും കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും മിര്‍ ബസാര്‍ ഏരിയയിലെ പോലീസ് മേധാവി പറഞ്ഞു. മിര്‍ ബസാര്‍ മേഖലയിലെ പോലീസുകാരുടെ പരിപാടിയെ ലക്ഷ്യം വെച്ചായിരുന്നു ഭീകരാക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഒന്നിലധികം പേര്‍ക്ക് പരിക്ക് പറ്റുകെയും രണ്ട് പോലീസുകാരനും രണ്ട് സമീപവാസികളും കൊല്ലപ്പെട്ടതായി ഡയറക്ടര്‍ ജനറല്‍ എസ്പി വൈദ് പറഞ്ഞു.












Click it and Unblock the Notifications