രജൗരിയില്‍ ഹിന്ദു വീടുകള്‍ക്ക് നേരെ ഭീകരാക്രമണം: 4 പേർ കൊല്ലപ്പെട്ടു, ഇന്ന് ബന്ദ്, പ്രതിഷേധം ശക്തം
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ പ്രദേശ വാസികളില്‍ ഒരാൾ കൂടി ആശുപത്രിയിൽ മരിച്ചതോടെ ആക്രമണത്തില്‍ മരിച്ചവരുടെ ആകെയെണ്ണം നാലായി. ഭീകരാക്രമണത്തില്‍ പരിക്കേറ്റ ശേഷിക്കുന്ന ഒമ്പത് പേർ കൂടി ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് രജൗരി സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റവരിൽ ചിലരെ വിമാനമാർഗം ജമ്മുവിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഡാംഗ്രി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ രണ്ട് ഭീകരർ മൂന്ന് വീടുകളിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നുവെന്നാണ് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന് ശേഷം ഓടിയൊളിച്ച ഭീകരരെ കണ്ടെത്തുന്നതിനായി സുരാക്ഷ സേനയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള തിരച്ചിലും പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്.

കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ മെഹമൂദ് എച്ച് ബജാറാണ് നാല് പേരുടേഉം മരണം സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ സ്ഥിതി അതീവ ഗുരുതരമായ രണ്ട് പേരെയാണ് ചികിത്സയ്ക്കായി ജമ്മുവിലേക്ക് എയർലിഫ്റ്റ് ചെയ്തത്. ദീപക് കുമാർ, സതീഷ് കുമാർ, പ്രീതം ലാൽ, ശിവ് പാൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഡിസംബർ 16 ന് സൈനിക ക്യാമ്പിന് പുറത്ത് രണ്ട് പേർ കൊല്ലപ്പെട്ടതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജൗരി ജില്ലയിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്ത ആക്രമണമാണ് ഇത്. ആക്രമണത്തെ വലിയ സുരക്ഷാ വീഴ്ചയെന്ന് വിശേഷിപ്പിച്ച് ഡാംഗ്രി ഗ്രാമത്തലവൻ അധികൃതരെ രൂക്ഷമായി വിമർശിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യു.
Vastu Tips for home: വീട്ടിലേക്ക് ഭാഗ്യവും ഐശ്വര്യവും വരണോ: എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക

സംഭവത്തിൽ പ്രതിഷേധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇന്ന് മേഖലയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് ബി ജെ പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രജൗരി ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം നിരപരാധികളെ കൊന്നൊടുക്കുന്ന പാകിസ്ഥാനെതിരെയും ഭീകരർക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്‌ക്കെതിരെയും കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു.

രണ്ട് തീവ്രവാദികൾ വനത്തിലൂടെ കടന്ന് ഹിന്ദു സമുദായത്തിന്റെ മൂന്ന് വീടുകളിൽ അതിക്രമിച്ച് കയറുകയായിരുന്നുവെന്നാണ് പ്രദേശ വാസികള്‍ വ്യക്തമാക്കുന്നത്. "10 മിനിറ്റിനുള്ളിൽ വെടിവയ്പ്പ് അവസാനിച്ചു. ആദ്യം, അവർ അപ്പർ ഡാംഗ്‌രിയിലെ ഒരു വീട് ആക്രമിക്കുകയും പിന്നീട് 25 മീറ്റർ മാറി അവിടെ നിരവധി ആളുകളെ വെടിവച്ചുകൊല്ലുകയും ചെയ്തു. ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ രണ്ടാമത്തെ വീട്ടിൽ നിന്ന് 25 മീറ്റർ അകലെയുള്ള മറ്റൊരു വീടിന് നേരെയും അവർ വെടിയുതിർത്തു." -ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications