കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മിരില്‍ നിന്നും തീവ്രവാദികള്‍ എത്തിയെന്ന് റിപ്പോര്‍ട്ട്; ദില്ലിയില്‍ കനത്ത ജാഗ്രത

Google Oneindia Malayalam News

ദില്ലി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സുരക്ഷാ ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരില്‍ നിന്നും തീവ്രവാദികളുടെ സംഘം ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരില്‍ നിന്നും വിവിധ വാഹനങ്ങളിളായി ദില്ലിയിലേക്ക് പുറപ്പെട്ട ഇവരില്‍ ചിലര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളിലേക്ക് കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍റലിജന്‍സ് ഏജന്‍സികളുടെ മുന്നറയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കശ്മീരിൽനിന്ന് ബസ്, കാർ, ടാക്സി എന്നിവ വഴി ഭീകരർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണു വിവരം. ഇതേ തുടര്‍ന്ന് കശ്മീര്‍ രജിസ്ട്രേഷനിലുള്ള വാഹനങ്ങളില്‍ കര്‍ശന പരിശോധയാണ് ദില്ലി പോലീസ് നടത്തുന്നത്. നഗരത്തിലേക്ക് കടന്ന സംഘത്തെ കണ്ടെത്തുന്നതിനാല്‍ ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളില്‍ പോലീസ് സംഘം പരിശോധന നടത്തി.

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam
delhi

 മഹാബലിപുരം കടല്‍തീരത്ത് അടിഞ്ഞത് 100 കോടിയുടെ മയക്കുമരുന്ന്, ചൈനീസ് ഭാഷയിൽ എഴുത്ത്, പിന്നിൽ ആര്? മഹാബലിപുരം കടല്‍തീരത്ത് അടിഞ്ഞത് 100 കോടിയുടെ മയക്കുമരുന്ന്, ചൈനീസ് ഭാഷയിൽ എഴുത്ത്, പിന്നിൽ ആര്?

ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ജമ്മുകശ്മിരിന്‍റെ അതിര്‍ത്തി മേഖലകളില്‍ സൈനവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപ്പിയാനില്‍ ഇതിനോടകം 20ല്‍ അധികം ഭീകരരെ ഇന്ത്യന്‍ സൈന വധിച്ചു. ഇതിനിടെയാണ് രാജ്യതലസ്ഥാനത്ത് വന്‍ ആക്രമണ പദ്ധതികള്‍ക്ക് ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും

ഒരൊറ്റ ദിവസം...1,83000 കോവിഡ് കേസുകള്‍, വിറച്ച് ലോകം രാജ്യങ്ങള്‍, ലോകാരോഗ്യ സംഘടന പറയുന്നു!!ഒരൊറ്റ ദിവസം...1,83000 കോവിഡ് കേസുകള്‍, വിറച്ച് ലോകം രാജ്യങ്ങള്‍, ലോകാരോഗ്യ സംഘടന പറയുന്നു!!

വൈദികന്‍ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍; ചില സൂചനകള്‍ ദൂരൂഹതയിലേക്ക്വൈദികന്‍ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍; ചില സൂചനകള്‍ ദൂരൂഹതയിലേക്ക്

English summary
Terror Attack threat; Delhi on High Alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X