കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതി; ഹിന്ദുത്വ തീവ്രവാദ സംഘടനാ നേതാക്കൾ അറസ്റ്റിൽ, വൻ ആയുധശേഖരം...

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട ഹിന്ദുത്വ തീവ്രവാദ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നല്ലസോപാറ, സതാര എന്നിവിടങ്ങളിൽ നിന്നായാണ് 3 പേരും പിടിയിലായത്.

നാട് മഹാദുരിതത്തില്‍; സിപിഎമ്മിന് ഇപിയെ തിരിച്ചുകൊണ്ടുവരണം, ജലീലിന് പണികൊടുക്കണം, കടുത്ത വിമര്‍ശനംനാട് മഹാദുരിതത്തില്‍; സിപിഎമ്മിന് ഇപിയെ തിരിച്ചുകൊണ്ടുവരണം, ജലീലിന് പണികൊടുക്കണം, കടുത്ത വിമര്‍ശനം

ഇവരിൽ നിന്നും നിരവധി സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ക്രൂഡ് ബോംബ്, ജെലാറ്റിൻ സ്റ്റിക്ക് അടക്കമുള്ളവയാണ് പിടിച്ചെടുത്തിരിക്കുന്നത്. വിവിധയിടങ്ങളിലായി ഇവർ തീവ്രവാദി ആക്രമണം നടത്താൻ പദ്ധതിയിട്ടതിന്റെ തെളിവുകളും എടിഎസിന് ലഭിച്ചിട്ടുണ്ട്.

സനാതൻ സൻസ്താ

സനാതൻ സൻസ്താ

ഹിന്ദു ഗോവാൻഷ് രക്ഷാ സമിതി അംഗമാണ് അറസ്റ്റിലായ വൈഭവ് റൗട്ട്. ഇയാൾ സനാതൽ സൻസ്തയുടെ അനുഭാവി കൂടിയാണ്. നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, എംഎൺ കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകവുമായി ബന്ധമുള്ള സംഘടനയാണ് സനാതൻ സൻസ്ത. ശ്രീ ശിവപ്രതിഷ്ഠാഥൻ ഹിന്ദുസ്ഥാൻ അംഗമായ സുധൻല ഗണ്ഡേൽക്കറാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാംബാജി ഭിഡെയുടെ അനുയായിയാണ് ഇയാൾ. ശരത് കസൽ‌ക്കർ എന്നയാളാണ് അറസ്റ്റിലായ മൂന്നാമൻ.

ബോംബുണ്ടാക്കാൻ

ബോംബുണ്ടാക്കാൻ

ബോംബുണ്ടാക്കുന്നത് വിശദമാക്കുന്ന ഒരു കുറിപ്പ് ശരത് കസാൽക്കറിൽ നിന്നും എടിഎസ് കണ്ടെടുത്തിട്ടുണ്ട്. ഗൊണ്ഡാൽക്കറിന് സ്ഫോടക വസ്തുക്കളെ അറിയാമിരുന്നുവെന്നു ഇയാൾ മറ്റ് രണ്ട് പേർക്ക് പരിശീലനം നൽകുകയായിരുന്നു. യുഎപിഎ നിയമം പ്രകാരമാണ് മൂന്ന് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. 20 ക്രൂഡ് ബോംബുകൾ, 2 ജെലാറ്റിൻ ഷീറ്റുകൾ, ബോംബുണ്ടാക്കുന്നത് വിശദമാക്കുന്ന കുറിപ്പ്, ഒരു 60 വോൾട്ട് ബാറ്ററി, വയറുകൾ, ട്രാൻസിസിറ്റർ,പശ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് എടിഎസ് വ്യക്തമാക്കി.

ആക്രമണത്തിന്

ആക്രമണത്തിന്

വൈഭവ് റൗട്ടിന്റെ വീട്ടിൽ നടന്ന പരിശോധനയിലും വൻ ആയുധശേഖരമാണ് തീവ്രവാദ വിരുദ്ധ സേന കണ്ടെത്തിയത്. സ്വതന്ത്ര്യദിനവും ബക്രീദും മുന്നിൽ കണ്ടാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. ഇത്രയധികം ആയുധശേഖരം കണ്ടെത്തിയതിനാൽ വ്യാപകമായ ആക്രമണങ്ങൾ നടത്താനാകും പദ്ധതിയിട്ടതെന്ന നിഗമനത്തിലാണ് എടിഎസ്. ഇവർക്ക് ആയുധങ്ങൾ എത്തിച്ച് കൊടുത്തത് ആരാണെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തിന് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഗോസംരക്ഷകനായാണ് റൗട്ട് അറിയപ്പെട്ടിരുന്നതായാണ് ഇയാളുടെ അയൽ വാസികൾ പറയുന്നത്. ബീഫ് കച്ചവടം ചെയ്തതിന്റെ പേരിൽ ഇയാൾ നിരവധി വ്യാപാരികളെ മർദ്ദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കുറച്ച് നാളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.

കൊലപാതകവുമായി

കൊലപാതകവുമായി

നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ, എംഎം കൽബുർഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകവുമായി അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സനാതൻ സൻതയുടെ മറ്റൊരു ശാഖയിൽപെട്ടവരാണോ ഇവർ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ പോലീസിന് ഒരു ഡയറി ലഭിച്ചിരുന്നു. ഈ ഡയറി മഹാരാഷ്ട്ര പോലീസിന് കൈമാറിയിട്ടുണ്ട്. ഇവർ അംഗങ്ങളല്ലെന്ന് സതാനൻ സൻസ്ത അറിയിച്ചു. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ മുംബൈയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അഡാറ് ലവിന് സംഭവിച്ചതെന്താണ്? പ്രിയ വാര്യര്‍ക്ക് വേണ്ടി ഇനിയും കാത്തിരിക്കണോ? ഒമര്‍ ലുലു പറയുന്നു..

English summary
Terror attacks foiled, 3 with links to hardline Hindu groups held: Maharashtra ATS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X