പട്നയിൽ ജെയ്ഷെ ബന്ധമുണ്ടെന്ന് കരുതുന്നയാൾ പിടിയിൽ; പിടിയിലായത് മോദിയുടെ റാലി നടക്കാനിരിക്കെ!
പട്ന: പുൽവാമയിൽ ഭീകരാക്രമണം നത്തിയ ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന വ്യക്തി അറസ്റ്റിൽ. പട്നയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. റെഹാൻ എന്ന വ്യക്തിയാണ് പിടിയിലായത്.
പാക് ഭീകര സംഘടനയായ ജെയിഷെ മുഹമ്മദിന്റെ കണ്ണിയാണ് പിടിയിലായ റെഹാന്‍ എന്ന് ഡിജിപി ഗുപ്തേശ്വര്‍ പാണ്ഡേ പറഞ്ഞു. റെഹാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പട്നയിലെ ബാങ്കയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പ് ഇന്ത്യൻ വ്യോമ സേന തകർത്തിരുന്നു. തുടർന്ന് നടന്ന പ്രത്യാക്രമണത്തിൽ ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധൻ പാകിസ്താന്റെ കസ്റ്റഡിയിലാകുകയും ചെയ്തിരുന്നു.
ഫെബ്രുവരി 27 നാണ് അഭിനന്ദൻ പാക് കസ്റ്റഡിയിലാകുന്നത്. അതിർത്തി കടന്നെത്തിയ പാക്പോർ വിമാനങ്ങളെ വിജയകരമായി തുരത്തിയോടിച്ച അഭിനന്ദനന്‍റെ മിഗ് 21 വിമാനം ഒടുവിൽ തകർന്ന് വീഴുകയായിരുന്നു. വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി പാക് അതിർത്തിയിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.












Click it and Unblock the Notifications