കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാഴ്ച ന്യൂ ഇയര്‍; ബെംഗളൂരുവില്‍ ലഷ്‌കര്‍ ആക്രമണത്തിന് സാധ്യത?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: വെള്ളിയാഴ്ച സംസ്ഥാനം ഉഗാദി (പുതുവത്സരദിനം) ആഘോഷിക്കാനിരിക്കേ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതകളെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരുവിലും മൈസൂരുവിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായാണ് വിവരം. ലഷ്‌കര്‍ ഇ ത്വയിബ ഭീഷണിയെത്തുടര്‍ന്ന് രണ്ട് നഗരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബെംഗളൂരു, മൈസൂരു നഗരങ്ങളിലെ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൈസൂരു പാലസ്, മൃഗശാല, ചാമുണ്ഡി ഹില്‍സ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നിരീക്ഷണത്തിന് കീഴിലാണ്. റിസര്‍വ്വ് പോലീസും കമാന്‍ഡോസും രംഗത്തുണ്ട്.

bengaluru2-

കഴിഞ്ഞ മാസം ഗുജറാത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലഖ്‌നൊ, ജയ്പൂര്‍, വിജയവാഡ, ഭോപ്പാല്‍, ചണ്ഡീഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെട്രോ നഗരങ്ങളായ ദില്ലിയിലും മുംബൈയിലും ബെംഗളൂരുവിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പുതുവത്സര ദിനമാണ് ഉഗാദി. സംസ്ഥാന വ്യാപകമായി അവധി ദിവസം കൂടിയാണിത്. ഏപ്രില്‍ 8 വെള്ളിയാഴ്ചയാണ് ഇത്തവണ ഉഗാദി ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം ആളുകള്‍ വര്‍ണശബളമായ പരിപാടികളോടെ ഉഗാദി ആഘോഷിക്കും. കഴിഞ്ഞ വര്‍ഷം ഉഗാദി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.

English summary
High alert sounded in many cities in Karnataka including bengaluru after terror threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X