കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദി ആക്രമണ സാധ്യത; ദില്ലിയിൽ റെഡ് അലേർട്ട്, 9 സ്ഥലങ്ങളിൽ റെയ്ഡ്, കർശന സുരക്ഷ!

Google Oneindia Malayalam News

ദില്ലി: തീവ്രവാദി ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ജമ്മു കശ്മീരിലേയും പഞ്ചാബിലേയും അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. പാക്‌ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്‌ സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിരുന്നത്.

അതിര്‍ത്തിയിലുള്ള സൈനിക കേന്ദ്രങ്ങളെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന രഹസ്യാന്വേഷണ വിവരത്തെ തുടന്ന് സൈനിക കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ രാജ്യ. തലസ്ഥാനമായ ദില്ലിയിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലിയിൽ സുരക്ഷ ശക്തമാക്കി

ദില്ലിയിൽ സുരക്ഷ ശക്തമാക്കി


നവരാത്രി ആഘോഷങ്ങൾക്കിടെ രാജ്യത്ത് ഭീകരാക്രമണം നടത്താൻ‌ മൂന്ന് ജെയ്ഷെ ഭീകരർ എത്തിയെന്നാണ് റിപ്പോർട്ട്. പരിശാലനം ലഭിച്ച വിദഗ്ധരായ ചാവേറുകളാണ് രാജ്യ തലസ്ഥാനത്ത് എത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ച വിവരം. സിറ്റി പോലീസിന്റെ ഭാകര വിരുദ്ധ സ്ക്വാഡിനാണ് രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഇതേ തുടർന്ന് തലസ്ഥാനത്ത് സുരക്ഷ കർശനമാക്കി.

കൂടുതൽ പോലീസിനെ നിയോഗിച്ചു

കൂടുതൽ പോലീസിനെ നിയോഗിച്ചു

ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദില്ലി പോലീസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണ്. ഒമ്പത് സ്ഥലങ്ങലിൽ പോലീസ് റെയ്ഡ് നടത്തി. നഗരത്തിൽ നിരീക്ഷണത്തിനായി കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുമുണ്ട്. കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്ന റെയിൽ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ്റ്റാൻഡ്, മാളുകൾ, സിനിമ തിയേറ്ററുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

സംശയസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ‌ ഉടൻ വിവരം അറിയിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകൾ, ഹോട്ടലുകൾ, പേയിങ് ഗസ്റ്റ് താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തിവരുന്നുണ്ട്. അടുത്തിടെ നഗരത്തിൽ എത്തി താമസിക്കുന്നവരുടെ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ജനങ്ങൾ കൂടുതലായി എത്തുന്ന മേഖലകളിലെല്ലാം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ബാലാക്കോട്ട് ഭീകരക്യാമ്പ് വീണ്ടും സജീവം

ബാലാക്കോട്ട് ഭീകരക്യാമ്പ് വീണ്ടും സജീവം

ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണമുണ്ടാകുമെന്നുള്ള രഹസ്യാന്വേഷണ വിവരം ലഭിച്ചത്. പത്തോളം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് നീങ്ങിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും, അതില്‍ ആശങ്ക വേണ്ടെന്നും കരസേനാ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

English summary
Terror threat: Red alert in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X