• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് സൗദി കിരീടാവകാശി; ഇന്ത്യിൽ 100 മില്ല്യൺ ഡോളർ നിക്ഷേപം!

ദില്ലി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാത്രി ദില്ലിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാൻ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇന്ത്യ സന്ദർശിക്കാനായി ദില്ലിയിലെത്തിയത്. ണിജ്യ , ഊര്‍ജം ശാസ്ത്രം, സാങ്കേതികം,കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടേയും സഹകരണം ഉറപ്പുവരുത്തുക എന്നതായിരുന്നു സന്ദർശളന ലക്ഷ്യം.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിൽ.. വിമാനത്താവളത്തിലെത്തി സ്വീകരിച്ച് നരേന്ദ്ര മോദി

പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നത് എന്നതും പ്രത്യേകതയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്. പാകിസ്താനില്ഡ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പുല്‍വാമഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പരിപാടികളില്‍ മാറ്റം വരുത്തുകയായിരുന്നു. നരേന്ദ്രമോദിയും സൗദി കിരീടാവകാശിയും സംയുക്തമായി പത്രസമ്മേളനം ന‌ടത്തി.

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കും

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കും

തീവ്രവാദവും ഭീകരപ്രവര്‍ത്തനവും നമ്മുടെ പൊതു വിഷയമാണെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പടെ എല്ലാത്തിലും സഹകരണം സൗദിയുടെ ഭാഗത്തുനിന്നും ഇന്ത്യയ്ക്ക് ഉണ്ടാകും. വരും തലമുറകളുടെ നല്ലഭാവിക്കായി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകര പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല

ഭീകര പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല

ഒരു കാരണവശാലും ഭീകര പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല. തീവ്രവാദത്തിൽ നിന്നും പിന്തിരിയാൻ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തും. തീവ്രവാദത്തിന് പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾക്കെതിരെ ശിക്ഷ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സൗദി നിക്ഷേപം സ്വാഗതം ചെയ്യുന്നു

സൗദി നിക്ഷേപം സ്വാഗതം ചെയ്യുന്നു

തന്ത്രപരമായ ബന്ധങ്ങളും വ്യാപാരങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ചർച്ചകൾ നടന്നുവെന്നും മോദി വ്യക്തമാക്കി. ഊർജ്ജ പങ്കാളിത്തം തന്ത്രപ്രധാനമായ പങ്കാളിത്തമാക്കി മാറ്റുന്ന സമയമാണിത്. ഇത് വെറും വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ള ബന്ധമല്ല. സൗദി നിക്ഷേപത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്രമോദി വർത്താ സമ്മേളനത്തി വ്യക്തമാക്കി.

100 മില്ല്യൻ ഡോളർ നിക്ഷേപം

100 മില്ല്യൻ ഡോളർ നിക്ഷേപം

100 മില്ല്യൻ ഡോളർ നിക്ഷേപം നടത്താൻ സൗദി അറേബ്യ തയ്യാറായിട്ടുണ്ട്. മഹാരാഷ്ട്രയിലെ മെഗാ പെട്രോ കെമിക്കൽ പദ്ധതിക്കായി 11 മില്ല്യൺ നിക്ഷേപിക്കും. ബാക്കിയുള്ള 89 മില്ല്യൺ നിക്ഷേപത്തിന്റെ ചില പദ്ധതികൾ അവർ കണ്ടെത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

പ്രോട്ടോകോൾ ലംഘനം

പ്രോട്ടോകോൾ ലംഘനം

പ്രോ‌ട്ടോകോൾ ലംഘിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശിയെ ദില്ലിയിൽ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാകിസ്താന് 20 ബില്ല്യൺ സഹായം ചെയ്തവരെ പെട്രോൾ കോൾ തെറ്റിച്ച് സ്വാഗതം ചെയ്തു. പുൽവാമ ജവാൻമാരുടെ ഓർമ്മ പുതുക്കലിനുള്ള വഴിയാണോ ഇതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സർജിവാല ട്വീറ്റ് ചെയ്തിരുന്നു.

പാകിസ്താന് 20 ബില്ല്യൺ ഡോളർ

പാകിസ്താന് 20 ബില്ല്യൺ ഡോളർ

ഇസ്ലാമാബാദിൽ രണ്ടു ദിവസത്തെ സന്ദർശന വേളയിൽ സൗദി രാജകുമാരൻ 20 ബില്ല്യൻ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. പാകിസ്താൻ സന്ദർശനത്തിന് ശേഷമായിരുന്നു സൗദി കിരീടാവകാശി ഇന്ത്യൻ സന്ദർശനത്തിനായി ദില്ലിയിലെത്തിയത്.

ദക്ഷിണ ഏഷ്യയിലെ മൂന്ന് രാജ്യങ്ങൾ

ദക്ഷിണ ഏഷ്യയിലെ മൂന്ന് രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് സൗദി കിരീടാവകാശി ചൈനയിലേക്കായിരിക്കും പോകുക. ജമാൽ ഖഷോക്കി മരണവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ദക്ഷിണ ഏഷ്യയിലെ മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം പര്യടനം ന ടത്തുന്നത്.

English summary
Saudi Arabia's Crown Prince Mohammed bin Salman today said terrorism and extremism are a "common concern". Saudi Arabia will "cooperate with India and neighbouring states" on the matter, he added during a joint press conference with Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more